ത​ണ​ൽ​മ​രം ന​ശി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ്ര​മം
Saturday, November 28, 2020 11:48 PM IST
പു​ലാ​പ്പ​റ്റ: മൂ​ച്ചി​ത്ത​റ ജം​ഗ്ഷ​നി​ൽ റോ​ഡി​നു​വ​ശ​ത്താ​യി നി​ല്ക്കു​ന്ന ത​ണ​ൽ മ​രം ന​ശി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ്ര​മം. ഓ​ങ്ങ് മ​ര​ത്തി​ൽ ഡ്രി​ൽ ഉ​പ​യോ​ഗി​ച്ച് തു​ള ഉ​ണ്ടാ​ക്കി മെ​ർ​ക്കു​റി ഒ​ഴി​ച്ചാ​ണ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി​പേ​ർ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന​തും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ കാ​ത്തി​രി​ക്കു​ന്ന​തു​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. ക​ഴി​ഞ്ഞ​മാ​സം കൊ​ന്പു​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചി​രു​ന്നു.
ത​ണ​ൽ ന​ല്കു​ന്ന വൃ​ക്ഷം ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.