കോ​വി​ഡ് 19: ജി​ല്ല​യി​ൽ 4892 പേ​ർ ചി​കി​ത്സ​യി​ൽ
Saturday, November 28, 2020 12:35 AM IST
പാലക്കാട്: കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ നി​ല​വി​ൽ 4892 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നലെ ജി​ല്ല​യി​ൽ 351 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 123 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഇ​തു​വ​രെ 97770 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​തി​ൽ 95261 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​ന്ന് 306 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. പു​തു​താ​യി 311 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. 37266 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​തു​വ​രെ 31914 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 204647 പേ​രാ​ണ് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തി​ൽ ഇ​ന്ന് മാ​ത്രം 1577 പേ​ർ ക്വാ​റ​ന്‍റൈൻ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14740 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ ഇ​ന്നലെ ര​ജി​സ്റ്റ​ർ
ചെ​യ്ത​ത് മൂ​ന്ന് കേ​സ്
പാലക്കാട്: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ഇ​ന്നലെ വൈ​കി​ട്ട് 7.30 വ​രെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മാ​സ്ക് ധ​രി​ക്കാ​ത്ത 49 പേ​ർ​ക്കെ​തി​രെ കേ​സ്
പാലക്കാട്: മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 49 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.