ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്
Saturday, November 28, 2020 12:35 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലും വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും സ​മ​രം ന​ട​ത്തി​യി​രു​ന്ന​താ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ഇ​നി​യും ത​യാ​റാ​കാ​ത്ത​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
വ​ട​ക്കേ ഇ​ന്ത്യ​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​ര​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്ത് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദി​ല്ലി ച​ലോ മാ​ർ​ച്ച് ഹ​രി​യാ​ന​യി​ലെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ അം​ബാ​ല​യ്ക്കു​സ​മീ​പം ശം​ഭു ബോ​ർ​ഡ​റി​ൽ പോ​ലീ​സ് ത​ട​യു​ക​യും ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും ഉ​പ​യോ​ഗി​ച്ച​താ​യും നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്ത​തി​ൽ യോ​ഗം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഡ​ൽ​ഹി ഹ​രി​യാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ക​യും വ​ൻ​പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്തെ ക​ർ​ഷ​ക​രെ ത​ട​ഞ്ഞു നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​തെ​ന്നും കേ​ന്ദ്ര​സേ​ന​യി​ലെ പ​ല ക​ന്പ​നി​ക​ൾ അ​ട​ക്കം വ​ൻ​പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ട​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സേ​ന​യേ​യും കേ​ന്ദ്ര​സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​യും യോ​ഗം ആ​രോ​പി​ച്ചു.
മാ​സ​ങ്ങ​ളാ​യി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ദ്രോ​ഹ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യി​ട്ടു​ള്ള സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും വ​കു​പ്പു​മ​ന്ത്രി​യു​ടെ​യും നീ​ക്കം അ​പ​ല​നീ​യ​മാ​ണെ​ന്നും ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​ന​ട​ത്തി പ്ര​ശ്ന​ങ്ങ​ളെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു​ന​ല്കി.
യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​ഉ​ല​ഹ​ന്നാൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.