മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ വി​റ്റ അ​മ്മയെ അടക്കം മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു
Saturday, November 28, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​രി​ൽ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ വി​ല്പ​ന ന​ട​ത്തി​യ അ​മ്മ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​നെ​ൽ​വേ​ലി മു​രു​ക​ന്‍റെ ഭാ​ര്യ ക​വി​ത (22), കാ​ങ്കേ​യം കീ​ര​ന്നൂ​ർ വി​ശ്വ​നാ​ഥ​ൻ (40), ഭാ​ര്യ വി​ജി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
അ​ഞ്ചു​ദി​വ​സം​മു​ന്പാ​ണ് മു​രു​ക​ൻ-​ക​വി​ത ദ​ന്പ​തി​ക​ൾ കാ​ങ്കേ​യം മൊ​ട്ട്റാ​പാ​ള​യ​ത്തി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്.
തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യവും കാ​ര​ണം കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് 15 വ​ർ​ഷ​മാ​യി​ട്ടും കു​ട്ടി​ക​ളി​ലി​ല്ലാ​ത്ത വി​ശ്വ​നാ​ഥ​ൻ-​വി​ജി ദ​ന്പ​തി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ​യ്ക്ക് വി​ല്ക്കു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ തി​രു​പ്പൂ​ർ ചൈ​ൽ​ഡ് ലൈ​ൻ ഓ​ഫീ​സ​ർ മാ​ധ​വ​ൻ കാ​ങ്കേ​യം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ക​വി​ത, വി​ജി, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു.

പ്രതിമ തകർക്കുമെന്ന് സന്ദേശം: അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: പെ​രി​യാ​ർ പ്ര​തി​മ ത​ക​ർ​ക്കു​മെ​ന്ന് വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച ഭാ​ര​ത് സേ​നാ ഭാ​ര​വാ​ഹി​യെ ചെ​ട്ടി​പ്പാ​ള​യം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭാ​ര​ത് സേ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള്ള​പാ​ള​യം മ​നോ​ഹ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പെ​രി​യാ​ർ പ്ര​തി​മ ത​ക​ർ​ക്കു​മെ​ന്ന് വാ​ട്ട്സ്ആ​പ്പ് വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ള്ള​പാ​ള​യം പ്ര​ഭു ന​ല്കി​യ പ​രാ​തി തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി മ​നോ​ഹ​ര​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.