ക​ർ​ഷ​ക അ​റ​സ്റ്റ് നീ​തി​ക​രി​ക്കാ​നാ​കി​ല്ല: ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം
Saturday, November 28, 2020 12:33 AM IST
പാ​ല​ക്കാ​ട്: പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ മൂ​ന്നു ക​ർ​ഷ​ക ബി​ല്ലു​ക​ൾ​ക്കെ​തി​രേ രാ​ജ്യ​ത്തെ അ​ഞ്ഞൂ​റോ​ളം ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ പ്ര​ക്ഷോ​ഭ​ത്തെ അ​മ​ർ​ച്ച​ചെ​യ്യാ​നും ക​ർ​ഷ​ക​നേ​താ​ക്ക·ാ​രെ അ​റ​സ്റ്റു​ചെ​യ്തു ത​ട​ങ്ക​ലി​ൽ​വ​യ്ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ഭ​ര​ണ​സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ല ക​ർ​ഷ​ക​നേ​താ​ക്ക·ാ​രെ​യും മു​ൻ​കൂ​ട്ടി അ​റ​സ്റ്റു​ചെ​യ്ത് ത​ട​ങ്ക​ലി​ൽ വ​ച്ചു. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ പാ​തി​വ​ഴി​യി​ൽ അ​റ​സ്റ്റു ചെ​യ്ത​തി​നു പു​റ​മേ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​ല്ലാ​വ​ഴി​ക​ളും അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ ധ്വം​സ​ന​മാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം ഹീ​ന​മാ​യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്നും അ​റ​സ്റ്റു​ചെ​യ്ത എ​ല്ലാ ക​ർ​ഷ​ക​രെ​യും ഉ​ട​നേ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ, സി.​കെ.​രാ​മ​ദാ​സ്, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ, സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, എ​സ്.​സു​രേ​ഷ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.