ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​രി​ത​ച​ട്ട പാ​ല​നം
Saturday, November 28, 2020 12:33 AM IST
പാ​ല​ക്കാ​ട്: സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്കേ​ണ്ട​വ: പ​ര്യ​ട​ന വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​യ്ക്കു​ന്ന​തി​ന് പ്ര​കൃ​തി സൗ​ഹൃ​ദ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഫ്ളെ​ക്സ്, പ്ലാ​സ്റ്റി​ക്, തെ​ർ​മോ​ക്കോ​ൾ തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി തു​ണി, പേ​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കാം.
സ്ഥാ​നാ​ർ​ത്ഥി​യു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സ്ഥാ​നാ​ർ​ത്ഥി​യെ സ്വീ​ക​രി​ക്കാ​ൻ ഇ​ടു​ന്ന ഹാ​ര​ങ്ങ​ൾ പ്ലാ​സ്റ്റി​ക്കി​ലു​ള്ള​ത​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. പ​ക​രം പൂ​ക്ക​ൾ​കൊ​ണ്ടു​ള്ള ഹാ​ര​ങ്ങ​ൾ, കോ​ട്ട​ണ്‍ നൂ​ൽ, തോ​ർ​ത്ത് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യും സ്വീ​ക​ര​ണ​മൊ​രു​ക്കാം.
പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലെ ഭ​ക്ഷ​ണം കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ചാ​ര​ണ​വേ​ള​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ പാ​ഴ്സ​ലു​ക​ൾ, പേ​പ്പ​ർ, പ്ലാ​സ്റ്റി​ക്, തെ​ർ​മോ​ക്കോ​ൾ എ​ന്നി​വ​കൊ​ണ്ട് നി​ർ​മി​ച്ച ഡി​സ്പോ​സ​ബി​ൾ ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി സ്റ്റീ​ൽ​പ്ലേ​റ്റ്, സ്റ്റീ​ൽ, ചി​ല്ല് ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം.