ഒ​റ്റ​പ്പെ​ട​ലു​ക​ൾ മാ​റ​ണം, മാ​റും
Monday, November 23, 2020 12:08 AM IST
കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ പോ​ത്തു​ണ്ടി മു​ത​ൽ കൈ​കാ​ട്ടി വ​രെ പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ഞ്ഞു യാ​ത്ര ത​ട​സപ്പെ​ടുന്ന സ്ഥി​തി തു​ട​രു​ന്ന​തും നെ​ല്ലി​യാ​ന്പ​തി ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും നെ​ല്ലി​യാ​ന്പ​തി നി​വാ​സി​ക​ളെ പേ​ടി സ്വ​പ്ന​മാ​ക്കി​യി​രു​ന്നു.
ര​ണ്ടു​വ​ർ​ഷം മു​ന്പ​ത്തെ പ്ര​ള​യ​ത്തി​ൽ കു​ണ്ട​റ​ച്ചോ​ല പാ​ലം ത​ക​ർ​ന്ന​ത് നെ​ല്ലി​യാ​ന്പ​തി​യെ ഒ​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​തി​യ പാ​ലം വ​ന്ന​തോ​ടെ പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​യി. 1.5 കോ​ടി രൂ​പ മു​ട​ക്കി 10 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മു​ള്ള പു​തി​യ​പാ​ല​മാ​ണ് നി​ർ​മി​ച്ച​ത്.
12 ഇ​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി​യും നി​ർ​മ്മി​ച്ചു. ഇ​തോ​ടെ ഗ​താ​ഗ​തം സു​ഖ​മ​മാ​യ​തും സ​ഞ്ചാ​രി​ക​ളെ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കാ​ക​ർ​ഷി​ച്ചു. സ​ഞ്ചാ​രി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യ പോ​ത്തു​ണ്ടി ഉ​ദ്യാ​നം സാ​ഹ​സി​ക​മാ​യ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ വ​ന്ന​തും കൗ​തു​ക കാ​ഴ്ച​ക​ളാ​യി. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​കൂ​ടി​യ​തോ​ടെ നെ​ല്ലി​യാ​ന്പ​തി​യി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും സ​ന്തോ​ഷ​വു​മാ​യി.
വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യെ​ങ്കി​ലും റോ​ഡു​ക​ളു​ടെ വീ​തി​കു​റ​വാ​ണെ​ന്നു​ള്ള പ​രാ​തി സ​ഞ്ചാ​രി​ക​ളാ​യ പ​ല​ർ​ക്കു​മു​ണ്ട്.​
ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​പു​ഴ​കി വീ​ണ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ റോ​ഡി​ലെ വ​ശ​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന​തും അ​പ​രി​ചി​ത​രാ​യ സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു​ണ്ട്. സീ​താ​ർ​കു​ണ്ട്, കേ​ശ​വ​ൻ പാ​റ തു​ട​ങ്ങി വ്യൂ ​പോ​യ​ൻ​റു​ക​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി വ​രു​ന്ന​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യും കൂ​ടു​ന്നു. കു​ഞ്ഞു​ങ്ങ​ളും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി കാ​ഴ്ച​ക​ൾ ക​ണ്ടു ആ​ഹ്ലാ​ദ തി​മ​ർ​പ്പി​ലാ​ണെ​ങ്കി​ലും താ​ഴ്ച കൂ​ടി​യ അ​പ​ക​ട ഭീ​തി കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​ണ്.