ജന്മശ​താ​ബ്ദി ആ​ഘോ​ഷം ന​ട​ത്തി
Thursday, October 29, 2020 11:45 PM IST
പാ​ല​ക്കാ​ട്: സൗ​മ്യ​നെ​ങ്കി​ലും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യും അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കാ​തെ​യും താ​ൻ ഏ​റ്റെ​ടു​ത്ത ചു​മ​ത​ല​ക​ൾ വി​ജ​യ​ക​ര​മാ​യി നി​റ​വേ​റ്റി​യ കെ.​ആ​ർ.​നാ​രാ​യ​ണ​ൻ ത​ല​മു​റ​ക​ൾ​ക്ക് ഉ​ദാ​ത്ത മാ​തൃ​ക​യാ​ണെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും മു​ൻ​മ​ന്ത്രി​യു​മാ​യ വി.​സി.​ക​ബീ​ർ.
അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദം കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​യ​തും ആ ​അ​ള​വ​റ്റ സ്നേ​ഹം അ​നു​ഭ​വി​ക്കാ​നാ​യ​തും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി ഇ​ന്നും മ​ന​സി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​ആ​ർ.​നാ​രാ​യ​ണ​ന്‍റെ ജന്മശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മാ​ശ​ങ്ക​ർ, സ​ണ്ണി ഏ​ടൂ​ർ പ്ലാ​ക്കീ​ഴി​ൽ, എം.​ഇ​ർ​ഷാ​ദ്, ഡി.​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.