ആ​ന​മൂ​ളി ചെ​ക്ക് പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു
Monday, October 19, 2020 12:09 AM IST
മ​ണ്ണാ​ർ​ക്കാ​ട് :മ​ണ്ണാ​ർ​ക്കാ​ട് ചി​ന്ന​ത​ടാ​കം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ആ​ന​മൂ​ളി​യി​ലെ വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്പോ​സ്റ്റ് അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു​ത​ക​ർ​ത്തു. ഇന്നലെ രാ​വി​ലെ 4 .50 നാണ് സം​ഭ​വം .
മു​ൻ​പി​ലെ വാ​ഹ​നം പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം പ​രി​ശോ​ധ​ന​യ്ക്കാ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഹേ​ന്ദ്ര എ​ക്സ്യു​വി വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്ക് ചെ​ല്ലു​ന്ന സ​മ​യ​ത്ത് വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ത്ത വാ​ഹ​നം ചെ​ക്ക് പോ​സ്റ്റ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.
വ​നം വ​കു​പ്പി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ക്കാ​ലി ചെ​ക്ക്പോ​സ്റ്റി​ലെ സി​സി ക്യാ​മ​റ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ വ്യ​ക്ത​മാ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.