പൊ​ൻ​പാ​റയിൽ പു​ലി​യെ കണ്ടെത്താൻ കാമറകൾ
Monday, October 19, 2020 12:09 AM IST
അ​ല​ന​ല്ലൂ​ർ: ഉ​പ്പു​കു​ളം പൊ​ൻ​പാ​റ ഭാ​ഗ​ത്ത് നാ​ട്ടു​കാ​ർ ക​ണ്ട പു​ലി​യെ നി​രീ​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.​ ചോ​ല​മ​ണ്ണ് സ്വ ​ദേ​ശി​ക​ളാ​യ ത​ന്പി കോ​ന്നം​ചി​റ​യി​ൽ,വി​നോ​ദ് വ​യ​ലി​ൽ,വി​ഷ്ണു വ​ട ക്കേ​ക്ക​ര,സ​നീ​ഷ് ചാ​മ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ പൊ​ൻ​പാ​റ​യി​ൽ നി ​ന്നും വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങു​ന്പോ​ൾ പു​ലി​യെ ക​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം ​ഭ​വം.​ഇ​തേ തു​ട​ർ​ന്ന് രാ​ത്രി ത​ന്നെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​നാ​വ​ശ്യ​മാ​യ ന​ട പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ല​പ്പാ​റ ഭാ​ഗ​ത്താ​യി ര​ണ്ടി​ട​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ കാ​മ​റ​യ്ക്ക് പു​റ​മേ പു​ലി​ക്കെ​ണി കൂ​ടി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ഉ​റ​പ്പി​ക്കു​ന്ന പ​ക്ഷം കെ​ണി സ്ഥാ​പി​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​യ്യ​പ്പ​ൻ കു​റൂ​പ്പാ​ട​ത്ത്, ബ​ഷീ​ർ പ​ടു​കു​ണ്ടി​ൻ, മാ​മ​ച്ച​ൻ, അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വി​ഴാം കു​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ശ​ശി​കു​മാ​ർ, സൈ ​ല​ന്‍റ് വാ​ലി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​എ മു​ഹ​മ്മ​ദ് ഹാ​ഷിം, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ഒ.​ഹ​രി​ദാ​സ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. പ്ര​ശാ​ന്ത്, കെ.​എ പ്ര​ദീ​പ്, എ.​പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ലാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​

ഏ​താ​നം കാ​ല​ങ്ങ​ളാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ശ​ല്ല്യം രൂ​ക്ഷ​മാ​ണ്. പൊ​ൻ​പാ​റ​യി​ൽ ത​ന്നെ സ്വ​കാര്യ വ്യ​ക്തി​യു​ടെ വ​ള​ർ ത്തു​നാ​യ​യെ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ജ്ഞാ​ത ജീ​വി കൊ​ന്ന് തി​ന്നി​രു​ന്നു. എ​ട​ത്ത​നാ​ട്ടു​ക​ര ടൗ​ണി​നോ​ട് ചേ​ർ​ന്ന പ​ട്ടി​ശ്ശേ​രി​യി​ൽ ആ​ടി​നെ അ​ജ്ഞാ​ത ജീ​വി കൊ​ന്ന് തി​ന്ന​ത് ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ്. ഇ​ങ്ങി​നെ​യി​രി​ക്കെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി നാ​ട്ടു കാ​രാ​യ നാ​ല് പേ​ർ പു​ലി​യെ ക​ണ്ട​താ​യി അ​റി​യി​ക്കു​ന്ന​ത്.