നെ​ല്ലു​സം​ഭ​ര​ണ ന​ട​പ​ടി വൈ​കു​ന്നു ; ന​ഷ്ട​പരിഹാരം ആവശ്യപ്പെട്ട് നെ​ൽ​കൃ​ഷി ക​ർ​ഷ​ക​ർ രം​ഗ​ത്ത്
Thursday, October 1, 2020 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി: നെ​ല്ലു​സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തും മ​ഴ തു​ട​രു​ന്ന​തും മൂ​ലം ഉ​ണ്ടാ​കു​ന്ന വ​ലി​യ ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര പ​രി​ഹാ​ര ന​ട​പ​ടി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നെ​ൽ​കൃ​ഷി ക​ർ​ഷ​ക​ർ രം​ഗ​ത്ത് വ​രു​ന്നു.

സം​ഭ​ര​ണം ഇ​ന്ന്, നാ​ളെ എ​ന്ന് പ​റ​ഞ്ഞു ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യ​ല്ലാ​തെ സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്.​ ഒ​ന്നാം​വി​ള കൊ​യ്ത്ത് എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യാ​മെ​ന്നി​രി​ക്കെ സം​ഭ​ര​ണ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ എ​ല്ലാ സീ​സ​ണി​ലും ഈ ​സ്ഥി​തി ത​ന്നെ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കൊ​യ്ത നെ​ല്ല് ഉ​ണ​ക്കി സൂ​ക്ഷി​ച്ചു വെ​ക്കാ​ൻ ക​ഴി​യാ​തെ കി​ട്ടി​യ വി​ല​ക്ക് ക​ർ​ഷ​ക​ർ നെ​ല്ല് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ്.​എ​ന്നാ​ൽ നെ​ല്ല് വി​ല വീ​ണ്ടും കു​റ​ക്കാ​ൻ മി​ല്ലു​കാർ ക​ർ​ഷ​ക​രി​ൽ നി​ന്നും നെ​ല്ലെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.​കി​ലോ​ക്ക് 27.45 രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സം​ഭ​ര​ണ​വി​ല. എ​ന്നാ​ൽ കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ലാ​ണ് നെ​ല്ലെ​ടു​ത്തി​രു​ന്ന​ത്. വി​ല ഇ​തി​ലും കു​റ​ക്കു​ന്ന ത​ന്ത്ര​മാ​ണ് സ്വ​കാ​ര്യ മി​ല്ലു​കാ​ർ ന​ട​ത്തു​ന്ന​ത്. നെ​ല്ല് എ​ടു​ക്കാ​തെ മി​ല്ലു​കാരെ​ല്ലാം മാ​റി നി​ന്നാ​ൽ മി​ല്ലു​കാ​ർ പ​റ​യു​ന്ന വി​ല​ക്ക് നെ​ല്ല് ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കും. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​ന്നു​റോ​ളം ക​ർ​ഷ​ക​രു​ടെ​താ​യി 150 ൽ ​ഏ​ക്ക​ർ നെ​ൽ കൃ​ഷി വെ​ള്ളം മു​ങ്ങി ന​ശി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.​

താ​ലൂ​ക്കി​ൽ കാ​വ​ശ്ശേ​രി, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ന​ഷ്ട ക​ണ​ക്കു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. സം​ഭ​ര​ണം ആ​രം​ഭി​ച്ച് കൊ​യ്ത്ത് ന​ട​ത്താ​മെ​ന്ന് ക​രു​തി കാ​ത്തി​രു​ന്ന പാ​ട​ങ്ങ​ളാ​ണ് മ​ഴ​യി​ൽ ന​ശി​ച്ച​ത്. കൊ​യ്ത്തി​ന് വ​രു​ന്ന ചെ​ല​വ് കൂ​ട്ടി നോ​ക്കു​ന്പോ​ൾ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് അ​തി​ലും ഭേ​ദ​മെ​ന്ന വേ​ദ​ന​യാ​ണ് മു​ട​പ്പ​ല്ലൂ​ർ പ​ന്ത​പ​റ​ന്പ് മ​ണ​ലോ​ടി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​നാ​യ പ്ര​ദീ​പ് പ​റ​യു​ന്ന​ത്.

മ​ഴ​യി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വ​ണ്ടാ​ഴി മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.