പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും
Saturday, September 26, 2020 11:44 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ർ​ഷി​ക ബി​ല്ല് ന​ട​പ്പി​ലാ​ക്കു​ന്ന​തു​മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കു​ത്ത​ക​വ​ത്ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കി​സാ​ൻ​സ​ഭ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി. രാ​ജ്യ​ത്ത് ഇ​ട​ത്ത​രം ക​ർ​ഷ​ക​രു​ടെ നി​ല​നി​ല്പു​ത​ന്നെ ത​ക​രും.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യം കേ​ൾ​ക്കാ​തെ നി​യ​മം ഉ​ണ്ടാ​ക്കി​യ​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് കി​സാ​ൻ​സ​ഭ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മ​ണി​ക​ണ്ഠ​ൻ, ജി​ല്ലാ പ്ര​സി​ഡ​ൻ​റ് എ.​എ​സ്.​ശി​വ​ദാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.