പെ​രു​മാ​ട്ടി​യി​ൽ മഴയിൽ നശിച്ചതു നൂ​റ്റ​ന്പ​തേ​ക്ക​ർ നെ​ൽ​കൃ​ഷി
Saturday, September 26, 2020 12:44 AM IST
വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ നൂ​റ്റ​ന്പ​ത് ഏ​ക്ക​റി​ലെ നെ​ൽ​കൃ​ഷി ന​ശി​ച്ച​താ​യി കൃ​ഷി ഓ​ഫീ​സ​ർ ലി​ബി ആ​ൻ​റ​ണി. കൃ​ഷി​നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​ർ റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ള്ള​താ​യും പ​റ​ഞ്ഞു.
അ​ത്തി​മ​ണി കു​ട്ടി​കൃ​ഷ്ണ​ൻ, ദേ​വ​ദാ​സ്, അ​ന​ന്ത​കൃ​ഷ്ണ​ൻ, മു​ത്തു, വേ​ന്പ്ര​യി​ലെ കെ.​ആ​റു​മു​ഖ​ൻ കൈ​ലാ​സ​ൻ, എ.​ശ​ങ്ക​ര​ൻ, എം.​മ​ണി​ക​ണ്ഠ​ൻ, പാ​ർ​ത്ഥ​ൻ, പ്ര​വീ​ണ്‍ ന​ന്ദി​യോ​ട്ടി​ൽ ദി​ന​ക​ര​ൻ, കൈ​ത​റ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ലോ​ച​ന, മ​ണി, വി​ശ്വ​നാ​ഥ​ൻ, ഷ​ണ്‍​മു​ഖ​ൻ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ഭ​വ​നി​ൽ റി​പ്പോ​ർ​ട്ട് ന​ല്കി​യി​രി​ക്കു​ന്ന​ത്.
ഇ​തു​കൂ​ടാ​തെ പ​ല ക​ർ​ഷ​ക​രും കൃ​ഷി​നാ​ശം വി​വ​രം മൊ​ബൈ​ലി​ലും കൃ​ഷി​ഭ​വ​നി​ൽ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ടീ​ൽ, ക​ള​പ​റി, വ​ളം വീ​ശ​ൽ എ​ന്നി​വ​യ്ക്കാ​യി ഇ​തു​വ​രെ ശ​രാ​ശ​രി ഏ​ക്ക​റി​നു 25000 രൂ​പ​വീ​തം ചെ​ല​വാ​യി. ഒ​രാ​ഴ്ച ക​ഴി​ഞ്ഞാ​ൽ കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് വ​യ​ലി​ൽ വീ​ണു​കി​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​രേ​ക്ക​റി​ൽ യ​ന്ത്ര​കൊ​യ്ത്തി​ന് 2200 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​യ​ലി​ൽ വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ചെ​ടി​ക​ൾ കൊ​യ്തെ​ടു​ക്ക​ണ​മെ​ങ്കി​ൽ യ​ന്ത്ര​ക്കൂ​ലി 3500 ലും ​കൂ​ടു​ത​ൽ ന​ല്കേ​ണ്ട​താ​യി വ​രു​ന്ന​ത് ക​ർ​ഷ​ക​ന്‍റെ ന​ടു​വൊ​ടു​ക്കു​ന്ന ത​ര​ത്തി​ലാ​ണ്.
ഇ​ത്ത​ര​ത്തി​ൽ കൊ​യ്ത്തു ന​ട​ത്തി​യാ​ലും കൊ​ഴി​ഞ്ഞു​പോ​ക്കും ചെ​ളി​യി​ൽ വീ​ണ​തു​മൂ​ലം ല​ഭി​ക്കു​ന്ന നെ​ല്ലി​ൽ വ​ൻ​തോ​തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​യ്ത്തു ന​ട​ത്തി​യാ​ൽ ചെ​ല​വ് ഇ​തി​ലും കൂ​ടു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ് സ്ത്രീ​ക​ളെ കൊ​യ്ത്തി​നു കൊ​ണ്ടു​വ​രു​ന്ന​ത്. കൊ​യ്ത്തു​ക്കൂ​ലി 300-നു ​പു​റ​മെ തൊ​ഴി​ലാ​ളി എ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​ര​ന് ്അ​ന്പ​തു​രൂ​പ നി​ര​ക്കി​ൽ ന​ല്ക​ണം.
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ കൂ​ടു​ത​ൽ വി​ള​വു ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷി്ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​സ​മ​യത്ത് ​പെ​യ്ത മ​ഴ ദു​രി​ത​മാ​കു​ക​യാ​ണ്.