നെന്മാറയിലെ ആന്‍റിജൻ ടെസ്റ്റിൽ 16 പേർക്ക് കോവിഡ്
Friday, September 25, 2020 12:56 AM IST
നെന്മാ​റ: നെന്മാ​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന 118 പേ​രി​ൽ 16 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി.
ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​​ർ​ക്കു പു​റ​മേ ഇ​ന്ന​ലെ ഒ​രു ഡോ​ക്ട​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​വും ക്വാ​റ​ന്‍റീ​നി​ലാ​യ​തോ​ടെ ആ​ശു​പ​ത്രി ഒ​പി​യി​ൽ ചി​കി​ത്സ ഉ​ച്ച​വ​രെ മാ​ത്ര​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡോ​ക്ട​റു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 6 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ 2 കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​ത്ത​ന​ശേ​രി ക​വ​ള​പ്പാ​റ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 4 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബ​ത്തി​ലെ 2 പേ​ർ​ക്കും പു​ളി​ക്ക​ൽ​ത്ത​റ​യി​ൽ 2 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.