പാലക്കാട് നഗരത്തിൽ ശ​കു​ന്ത​ള ജം​ഗ്ഷ​ൻ മു​ത​ൽ മേ​ലാ​മു​റി മാ​ർ​ക്ക​റ്റ് വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
Saturday, September 19, 2020 12:07 AM IST
പാ​ല​ക്കാ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ പൊ​തു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ​ങ്ങാ​ടി ശ​കു​ന്ത​ള ജം​ങ്ഷ​ൻ മു​ത​ൽ മേ​ലാ​മു​റി മാ​ർ​ക്ക​റ്റ് അ​വ​സാ​നി​ക്കു​ന്ന പ്ര​ദേ​ശം വ​രെ​യു​ള്ള റോ​ഡി​ന്‍റെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.
പ്ര​ദേ​ശ​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ്, ആ​രോ​ഗ്യം , പ​ഞ്ചാ​യ​ത്ത് , മു​നി​സി​പാ​ലി​റ്റി അ​ധി​കൃ​ത​ർ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

നി​ർ​ദേ​ശ​ങ്ങ​ൾ ഇ​പ്ര​കാ​ര​മാ​ണ്

പ്ര​ദേ​ശ​ത്ത് വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല, പ്ര​ദേ​ശ​ത്ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു. ഈ ​മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം പു​റ​ത്തു പോ​വാ​ൻ പാ​ടു​ക​യു​ള്ളൂ, പ്രാ​യ​മാ​യ​വ​ർ ,ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല, വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ഒ​ത്തു​ചേ​ര​ൽ പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു, ഓ​ട്ടോ, ടാ​ക്സി മു​ത​ലാ​യ​വ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി സ​ർ​വീ​സ് ന​ട​ത്താം. ഈ ​പ്ര​ദേ​ശ​ത്ത് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തും ച​ര​ക്കു ക​യ​റ്റി ഇ​റ​ക്കു​ന്ന​തും പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ, എ​ന്നി​വ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ മാ​ത്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.
പാ​ൽ സം​ഭ​ര​ണം, വി​ത​ര​ണം, ഗ്യാ​സ് വി​ത​ര​ണം എ​ന്നി​വ ന​ട​ത്താ​വു​ന്ന​താ​ണ് , ആ​ശു​പ​ത്രി, നേ​ഴ്സി​ങ് ഹോം , ​ല​ബോ​റ​ട്ട​റി , ആം​ബു​ല​ൻ​സ്, കെ.​എ​സ് ഇ​ബി , വാ​ട്ട​ർ അ​തോ​റി​റ്റി , ബാ​ങ്ക്, എ​ടി​എം, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്നു. ബാ​ങ്കു​ക​ൾ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കാം. കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​ത്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.
ഹാ​ജ​രാ​കേ​ണ്ട ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഓ​ഫീ​സ് മേ​ധാ​വി​യ്ക്ക് തീ​രു​മാ​നി​ക്കാം. മ​റ്റ് ഓ​ഫീ​സു​ക​ളി​ൽ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​വ് ജീ​വ​ന​ക്കാ​ർ മാ​ത്രം ഹാ​ജ​രാ​യാ​ൽ മ​തി​യാ​വും ഹാ​ജ​രാ​വേ​ണ്ട ജീ​വ​ന​ക്കാ​രെ ഓ​ഫീ​സ് മേ​ധാ​വി​യ്ക്ക് തീ​രു​മാ​നി​ക്കാം . അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫീ​സ് മേ​ധാ​വി മാ​ത്രം ഹാ​ജ​രാ​വേ​ണ്ട​താ​ണ്. മു​ൻ​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​വാ​ഹ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ അ​റി​യി​ച്ച് 50 പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്താം
മ​ര​ണ വീ​ടു​ക​ളി​ൽ 20 പേ​രി​ൽ കൂ​ടു​ത​ൽ ഒ​ത്ത് ചേ​രു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ന്നു. സ​മ​ര​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ , പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ക​ർ​ശ​ന​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു . ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ( ക്രി​സ്ത്യ​ൻ , / മു​സ്ലീം പ​ള്ളി​ക​ൾ , അ​ന്പ​ല​ങ്ങ​ൾ , ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ ) പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ക​ർ​ശ​ന​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു. മേ​ഖ​ല​യി​ൽ പ​ത്ര വി​ത​ര​ണം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വേ​ശ​നം എ​ന്നി​വ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടുണ്ട്.