കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​ക്കൊന്പ​നെ ദ്രു​ത​ക​ർ​മ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Friday, September 18, 2020 12:21 AM IST
അ​ഗ​ളി : സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കൊ​ന്പ​നെ അ​ഗ​ളി ആ​ർ ആ​ർ ടി ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ണ​ക്ക​ല്ലി​ലു​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ ആ​ർ ടി ​സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

പ​തി​ന​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​ർ ഭാ​ഗി​ക​മാ​യി ക​ല്ലി​ട്ട് നി​ക​ത്തി ആ​ന​ക്കു​ട്ടി​ക്ക് പു​റ​ത്തു ക​ട​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. ആ​ർ​ആ​ർ​ടി സം​ഘം എ​റി​ഞ്ഞു​കൊ​ടു​ത്ത വ​ട​ത്തി​ൽ തു​ന്പി​ക്കൈ ചു​റ്റി കി​ണ​റി​ൽ നി​ന്ന് ക​ര​ക​യ​റി കു​ട്ടി​യാ​ന കാ​ട്ടി​ലേ​ക്ക് നീ​ങ്ങി.

ആ​ന​കു​ട്ടി കി​ണ​റ്റി​ൽ വീ​ണ​തോ​ടെ ആ​ന​ക്കൂ​ട്ടം പ​ല​ത​വ​ണ കി​ണ​റ്റു​വ​ക്കി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​ർ എ​ത്തി​യ​തോ​ടെ ത​ള്ള​യാ​ന​യും സം​ഘ​വും പി​ന്മാ​റി.​ആ​ന​ക്കു​ട്ടി​യെ ആ​ർ ആ​ർ ടി ​സം​ഘം ക​ര​ക​യ​റ്റി വി​ടു​ന്ന​തു​വ​രെ എ​ട്ടം​ഗ കാ​ട്ടാ​ന കൂ​ട്ടം സ​മീ​പ​ത്തെ കാ​ട്ടി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.