പോലീസിനു നേരെ കൈയേറ്റം
Tuesday, August 11, 2020 12:24 AM IST
അ​യി​ലൂ​ർ: സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വെ​ള്ള​ച​ചാ​ൽ അ​ട​ച്ച സം​ഭ​വ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് ന​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ​തി​രെ ക​യ്യേ​റ്റം. നെന്മാറ സ്റ്റേ​ഷ​നി​ലെ ജൂ​നി​യ​ർ എ​സ്.​ഐ., ജ​യ്സ​നാ​ണ് ക​യ്യേ​റ്റ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ആ​റു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
അ​യി​ലൂ​ർ തോ​ട്ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ((55) കു​ടും​ബാം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ, സു​ധാ​ക​ര​ൻ,രാ​ഹു​ൽ, നി​ധീ​ഷ്, നി​തി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കെ​സെ​ടു​ത്ത​ത്.
അ​യി​ലൂ​ർ ബ​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തും, പു​ഴ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​മാ​യി മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന സ്വാ​ഭാ​വി​ക വെ​ള്ള​ച്ചാ​ലു​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ട​ച്ചി​രു​ന്ന​തു​മൂ​ലം വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രെ റ​വ​ന്യൂ വ​കു​പ്പി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ത​ട​സ്‌​സം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും നീ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നെന്മാറ സി.​ഐ. എ. ​ദീ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സ്‌​സ​ങ്ങ​ൾ നീ​ക്കി​യ​ത്.

ഇന്നുമുതൽ ഗതാഗതം നിരോധിച്ചു

വ​ട​ക്ക​ഞ്ചേ​രി: മ​ണ​പ്പാ​ടം ക​ണ്ണ​ന്പ്ര റോ​ഡി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നുമു​ത​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.​വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഞ്ചു​മു​റി വ​ഴി​യും കാ​ര​പ്പൊ​റ്റ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​നാ​ൽ ബ​ണ്ട് വ​ഴി​യും പോ​കേ​ണ്ട​താ​ണെ​ന്ന് അധികൃതർ അറിയിച്ചു.

റെയ്ഡിൽ വാഷ് നശിപ്പിച്ചു

വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ​രു​ത കൊ​ടും​പാ​ലാ കോ​ള​നി​യി​ൽ പൊ​ന്ത​ക്കു​ള്ളി​ൽ വാ​റ്റാ​ൻ പാ​ക​മാ​യ നി​ല​യി​ലു​ള്ള വാ​ഷ് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് തു​ട​ർ​ന്നും റേ​ഞ്ച് പ​രി​ധി​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​വു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​എ​സ് പ്ര​ശോ​ഭ് അ​റി​യി​ച്ചു.
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​എ​ച്ച് ജ​മാ​ലു​ദ്ദീ​ൻ, എ​സ്. പ്ര​ദീ​പ്, എം. ​പ്ര​കാ​ശ്, കെ. ​ആ​ർ ബി​നു​കു​മാ​ർ, ആ​ർ. രാ​ജ​ഗോ​പാ​ൽ, വി. ​കെ അ​ഖി​ൽ, വി. ​ആ​ർ ലി​ൻ​ഡേ​ഷ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ​ചി​ത്ര എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​സെ​ടു​ത്ത് അ​ന്വേ​ഷണം ആ​രം​ഭി​ച്ചു.