പ​ക്ഷി ശാ​സ്ത്ര​ജ്ഞ​ൻ ഇ​ന്ദു​ചൂ​ഡ​ന് ജന്മനാ​ട്ടി​ൽ സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Sunday, August 9, 2020 12:35 AM IST
ആ​ല​ത്തൂ​ർ: പ്ര​ശ​സ്ത പ​ക്ഷി​ശാ​സ്ത്ര​ജ്ഞ​ൻ ഇ​ന്ദു​ചൂ​ഡ​ന് ജന്മനാ​ടാ​യ കാ​വ​ശേ​രി​യി​ൽ സ്മാ​ര​കം ഒ​രു​ങ്ങു​ന്നു. സ​ലിം അ​ലി ക​ഴി​ഞ്ഞാ​ൽ പ​ക്ഷി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും ജീ​വി​ത​രീ​തി​ക​ളും സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഇ​ന്ദു​ചൂ​ഡ​ൻ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​ഫ. കെ.​കെ.​നീ​ല​ക​ണ്ഠ​ൻ.

1923-ൽ ​കാ​വ​ശേ​രി കൊ​ങ്ങാ​ള​ക്കോ​ട് ഗ്രാ​മ​ത്തി​ലാ​ണ് പ്ര​ഫ​സ​ർ ജ​നി​ച്ച​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ കാ​വ​ശേ​രി​യി​ലെ ത​റ​വാ​ട്ടു​വീ​ട്ടി​ൽ പ​ക്ഷി നി​രീ​ക്ഷ​ണം തു​ട​ങ്ങി. കേ​ര​ള നാ​ച്വ​റ​ൽ ഹി​സ്റ്റ​റി എ​ന്ന സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വേ​ൾ​ഡ് വൈ​ഡ് ഫ്ര​ണ്ട് ഫോ​ർ നാ​ച്ച​ർ എ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ഇ​ന്ത്യ​ൻ ഘ​ട​ക​ത്തി​ന്‍റെ വി​ശി​ഷ്ട അം​ഗ​മാ​യി​രു​ന്നു. 69-ാം വ​യ​സു​വ​രെ അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​തം പ​ക്ഷി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ചു. കേ​ര​ള​ത്തി​ലെ പ​ക്ഷി​ക​ൾ, പ​ക്ഷി​ക​ളും മ​നു​ഷ്യ​രും, പു​ല്ലു തൊ​ട്ടു​ പു​നാ​ര വ​രെ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ് അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ പ​ക്ഷി​ക​ൾ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​യി​ൽ കേ​ര​ള​ത്തി​ൽ കാ​ണു​ന്ന 261 ഇ​നം പ​ക്ഷി​ക​ളെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം വി​വ​രി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി പ​ക്ഷി​ക​ൾ, പ​ക്ഷി​നി​രീ​ക്ഷ​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ല്ലു​തൊ​ട്ടു​പു​നാ​ര വ​രെ എ​ന്ന ലേ​ഖ​ന സ​മാ​ഹാ​ര​ത്തി​ന് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര പ​രി​സ്ഥി​തി സ​ങ്കേ​തി​ക ജ​ന​പ്രി​യ ശാ​സ്ത്ര കൃ​തി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഐ.​സി.​ചാ​ക്കോ പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​മാ​യ പ​ക്ഷി​ക​ളും മ​നു​ഷ്യ​രും എ​ന്ന പു​സ്ത​ക​ത്തി​ന് കേ​ര​ള സ​ർ​ക്കാ​രി​ൽ​നി​ന്നും കൈ​ര​ളി ചി​ൽ​ഡ്ര​ൻ​സ് ബു​ക്ക് ട്ര​സ്റ്റി​ൽ​നി​ന്നും ബാ​ല​സാ​ഹി​ത്യ​ത്തി​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ദ്രാ​സ് ല​യോ​ള കോ​ള​ജി​ലും ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ഇ​ന്ദു​ചൂ​ഡ​ൻ പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ളേ​ജി​ൽ 1947വ​രെ സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​നം ചെ​യ്തു. 1992 ജൂ​ണ്‍ പ​തി​നാ​ലി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. ജന്മദേ​ശ​മാ​യ കാ​വ​ശേ​രി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്മാ​ര​കം വേ​ണ​മെ​ന്ന​ത് ഇ​ന്നാ​ട്ടി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ്.

കേ​ര​ള സാം​സ്കാ​രി​ക വ​കു​പ്പി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​രം 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എ.കെ ബാലൻ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ക​ഴ​നി​ചു​ങ്കം സ്ഥ​ല​ത്ത് 14 സെ​ന്‍റ് സ്ഥ​ലം സ്മാ​ര​കം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ത്ത് പ​ക്ഷി പ​ഠ​ന കേ​ന്ദ്ര​വും ഗ്ര​ന്ഥ​ശാ​ല​യു​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​ക്കും പ്ര​ത്യേ​ക സ്ഥ​ലം കാ​ണു​ന്ന​താ​ണ്. കെ​ട്ടി​ടം പാ​ല​ക്കാ​ട് ഹാ​ബി​റ്റാ​റ്റ് എ​ന്ന സ്ഥാ​പ​ന​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് ആ​ദ്യ ഗ​ഡു 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഈ​മാ​സം ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.