ക​ന​ത്ത മ​ഴ: വ്യാ​പ​ക കൃ​ഷി​നാ​ശം
Friday, August 7, 2020 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​തോ​തി​ൽ കൃ​ഷി​ന​ശി​ച്ചു. തൊ​ണ്ടാ​മൂ​ത്തൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി കാ​റ്റി​നൊ​പ്പം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വാ​ഴ, ചെ​റി​യ ഉ​ള്ളി, അ​ട​യ്ക്ക, പ​ച്ച​ക്ക​റി വി​ള​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു.
തൊ​ണ്ടാ​മു​ത്തൂ​രി​ൽ ഇ​രു​ട്ടു​പ്പ​ള്ളം, മു​ണ്ടാ​ന്തു​റൈ, വ​ള​യ​ൻ​കു​ട്ടൈ എ​ന്നി​വി​ട​ങ്ങി​ലാ​യി 600 ഏ​ക്ക​റി​ലാ​യി കൃ​ഷി ചെ​യ്തി​രു​ന്ന ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ ക​ദ​ളി, വാ​ഴ​ക​ൾ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. ഉ​ക്കു​ള​ത്തി​ൻ​ക​ര ഇ​ടി​ഞ്ഞ​തി​നാ​ലും നീ​ലി​വാ​യ്ക്ക​ൽ ക​നാ​ലി​ൽ​നി​ന്നും വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നാ​ൽ മു​ട്ട​ത്തു​വ​യ​ൽ പ്ര​ദേ​ശ​ത്ത് ഏ​ക്ക​ർ​ക​ണ​ക്കി​നു കൃ​ഷി​ചെ​യ്ത ചെ​റി​യ ഉ​ള്ളി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
ക​ന​ത്ത കാ​റ്റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി​ബ​ന്ധം​വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ൽ ന​ല്ലൂ​ർ​വ​യ​ൽ, ചാ​ടി​വ​യ​ൽ, ക​ൽ​കൊ​ത്തി, സീ​ങ്ക​പ്പ​തി, വെ​ള്ള​പ​തി, പോ​രാ​ത്തി, ജാ​ഹി​ർ പോ​രാ​ത്തി തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി. വൈ​ദ്യു​ത​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്.