വീ​ടു​കു​ത്തി​തു​റ​ന്ന് പ​തി​മൂ​ന്നു പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ചു
Wednesday, August 5, 2020 12:38 AM IST
കോ​യ​ന്പ​ത്തൂ​ർ: പൂ​ട്ടി​യി​ട്ട വീ​ടു​കു​ത്തി​തു​റ​ന്ന് പ​തി​മൂ​ന്നു പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സു​ലൂ​ർ പ​ട്ട​ണം പു​തൂ​ർ പ്ര​ഭു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. സ്വ​കാ​ര്യ​ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ഭു ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വീ​ടു​പൂ​ട്ടി ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു.
വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​യും അ​ല​മാ​ര വീ​ടി​ന്‍റെ മു​ന്പി​ൽ കി​ട​ക്കു​ന്ന​താ​യും അ​യ​ൽ​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന പ്ര​ഭു അ​ക​ത്തു ക​യ​റി നോ​ക്കി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ള​വു​പോ​യ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് സൂ​ലൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​ഭു​വി​ന്‍റെ അ​യ​ൽ​ക്കാ​രാ​യ ക​ണ്ണ​ൻ, കാ​ർ​ത്തി എ​ന്നി​വ​രു​ടെ വീ​ട്ടി​ലും ഇ​തേ​രീ​തി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.
യു​വാ​വി​നെ പോ​ക്സോ കേസിൽ
അ​റ​സ്റ്റു​ചെ​യ്തു
കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്തു. പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം ഭാ​ര​തി​ന​ഗ​ർ ദാ​സ് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യായ പ​തി​നാ​റു​കാ​രി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ഇ​യാ​ൾ ത​ന്ത്ര​പൂ​ർ​വം സം​സാ​രി​ച്ച് സ​മീ​പ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു.
ഓ​ടി​ര​ക്ഷ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ൾ പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പോ​ക്സോ ആ​ക്ട് പ്ര​കാ​രം ദാ​സി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.
തു​ടി​യ​ല്ലൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ൾ
വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: തു​ടി​യ​ല്ലൂ​രി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വ​ര​പാ​ള​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ത​ക്കാ​ളി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്. വ​ര​പാ​ള​യ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
രാ​ത്രി​യി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ തി​ന്നും ച​വി​ട്ടി​യു​മാ​ണ് കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രെ​ക്കൊ​ണ്ട് ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. അ​തി​നാ​ൽ ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ
താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു
കോ​യ​ന്പ​ത്തൂ​ർ: അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ ഉ​ൾ​പ്പെ​ടെ പ​ത്തു പോ​ലീ​സു​കാ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ര​ണ്ടാ​മ​ത്തെ ത​വ​ണ​യും താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.
അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​സ് ഐ ​ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​ർ, എ​ട്ടു പോ​ലീ​സു​കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തേ​തു​ട​ർ​ന്ന് രോ​ഗ​ബാ​ധി​ത​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് സ്റ്റേ​ഷ​ൻ ര​ണ്ടാം​ത​വ​ണ​യും അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ​യാ​യി. നാ​ലാ​യി​ര​ത്തി​ലേ​റെ​പേ​ർ രോ​ഗ​ത്തി​ൽ​നി​ന്നും മു​ക്തി നേ​ടി. 1695ത്തി​ലേ​റെ​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നൂ​റോ​ളം പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.