ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നുവി​ത​ര​ണം ഇന്നുമു​ത​ൽ
Sunday, August 2, 2020 11:54 PM IST
ക​ല്ല​ടി​ക്കോ​ട് : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഹോ​മി​യോ ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യാ​യ ടീം ​ത​ച്ച​ന്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ആ​ണ് ആ​ദ്യ​ഘ​ട്ടം വി​ത​ര​ണം. മു​തി​ർ​ന്ന വ്യ​ക്തി നാ​ലു ഗു​ളി​ക​യും 12 വ​യ​സ്‌​സി​നു താ​ഴെ​യു​ള്ള​വ​ർ ര​ണ്ടു ഗു​ളി​ക വീ​ത​വും തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ കഴിക്കണം. ത​ച്ച​ന്പാ​റ താ​ഴെ ജം​ഗ്ഷ​നി​ൽ ഇന്നുച്ചക്ക് രണ്ടിനു മു​ൻ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.