ആ​യി​ര​ത്തി ഇ​രു​ന്നൂ​റ് ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു
Monday, June 1, 2020 12:20 AM IST
അ​ഗ​ളി: അ​ഗ​ളി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ റെ​യ്ഡി​ൽ പു​തൂ​ർ പൂ​ക്കു​ണ്ടി​യി​ൽ നി​ന്നും ആ​റു കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ണി​ക്ക​ല്ലി​ൽ കാ​ട്ട​രു​വി​യു​ടെ സ​മീ​പം പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യി​ര​ത്തി​യി​രു​ന്നൂ​റ് ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.
പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​വ വാ​റ്റാ​ൻ പാ​ക​മെ​ത്തി​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ മ​നോ​ഹ​ര​ൻ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​എ​സ് സു​രേ​ഷ്, കെ. ​രാ​ജേ​ഷ്, ജോ​ണ്‍​സ​ണ്‍, പ്രേം​കു​മാ​ർ, ഭോ​ജ​ൻ, വി​നീ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.