ച​ത്ത കു​ഞ്ഞി​ന് കാ​വ​ലി​രു​ന്ന ത​ള്ളപ​ട്ടി​യു​ടെ തേ​ങ്ങ​ൽ നൊ​ന്പ​ര​മാ​യി
Monday, June 1, 2020 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത കു​ഞ്ഞി​ന് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​വ​ലി​രു​ന്ന ത​ള്ള പ​ട്ടി​യു​ടെ തേ​ങ്ങ​ൽ നൊ​ന്പ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ വ​ണ്ടാ​ഴി സ്കൂ​ളി​ന​ടു​ത്ത് ഡാം ​റോ​ഡി​ലാ​ണ് ഈ ​ദൈ​ന്യ​ത നി​റ​ഞ്ഞ കാ​ഴ്ച​യു​ണ്ടാ​യ​ത്. രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത നി​ല​യി​ൽ പ​ട്ടി​കു​ട്ടി​യെ സ​മീ​പ​വാ​സി​ക​ൾ കാ​ണു​ന്ന​ത്. ച​ത്ത പ​ട്ടി​കു​ട്ടി​യെ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ​യാ​യി​രു​ന്നു ത​ള്ള​പ​ട്ടി കു​ഞ്ഞി​ന​ടു​ത്ത് കി​ട​ന്നും കു​ര​ച്ചും ക​ര​ഞ്ഞും നി​ന്നി​രു​ന്ന​ത്.
ഇ​ട​ക്ക് അ​തി​നെ ന​ക്കി തു​ട​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മം നൊ​ന്പ​ര​മു​ണ​ർ​ത്തു​ന്ന​താ​യി. ഒ​ടു​വി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ആ​ളു​ക​ൾ ത​ള്ള പ​ട്ടി​യെ ഓ​ടി​ച്ചാ​ണ് ജ​ഡം നീ​ക്കം ചെ​യ്ത​ത്.