തെ​ങ്ങു​ക​ളു​ടെ ചെ​ന്നീ​രൊ​ലി​പ്പു രോ​ഗ​ം: കൃ​ഷി​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Friday, May 29, 2020 12:27 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ചെ​ന്നി​രൊ​ലി​പ്പു രോ​ഗം പ​ട​രു​ന്ന​സ്ഥ​ല​ങ്ങ​ൾ കൃ​ഷി ഓ​ഫീ​സ​ർ മി​ധു സം​ഘ​വു​മെ​ത്തി തെ​ങ്ങു​ക​ൾ പ​രി​ശോ​ധി​ച്ചു. ന​രി​ച്ചി​റ, അ​ര​ണ്ട​പ്പ​ള്ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ത്തു​തെ​ങ്ങു​ക​ളി​ലാ​ണ് രോ​ഗ​ല​ക്ഷ​ണങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​രോ​ധ മ​രു​ന്നു​പ്ര​യോ​ഗ​ത്തി​ന് ക​ർ​ഷ​ക​ർ​ക്കും കു​റി​പ്പും ന​ല്കി. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ചെ​ന്നീ​രൊ​ലി​പ്പ് കാ​ണു​ന്ന​തെ​ന്നും ഇ​തു പ​ട​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ ക​ർ​ഷ​ക​രെ അ​റി​യി​ച്ചു. ന​ല്ലേ​പ്പി​ള്ളി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്. ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ഞ്ചാ​വൂ​ർ വാ​ട്ട​രോ​ഗം തീ​രെ​യി​ല്ലെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ മി​ധു വെ​ളി​പ്പെ​ടു​ത്തി.