വീ​ട്ടു​മു​റ്റ​കൃ​ഷി​ക്കാ​യി സ​മ​ത വി​ല്ലേ​ജ് പാ​ക്കേ​ജു​ക​ൾ
Saturday, May 23, 2020 11:55 PM IST
മു​ണ്ടൂ​ർ: വീ​ടു​ക​ളു​ടെ, പു​ര​യി​ട പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ന്‍റെ സ​മ​ത വി​ല്ലേ​ജ് ആ​വി​ഷ്ക​രി​ച്ചു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വി​വി​ധ പാ​ക്കേ​ജു​ക​ൾ സ​മ​ത വി​ല്ലേ​ജ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സു​ഭി​ക്ഷ കേ​ര​ളം ഹ​രി​ത കേ​ര​ളം എ​ന്ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​മ്മു​ടെ ഭ​ക്ഷ​ണം ന​മ്മു​ടെ വീ​ട്ടു​വ​ള​പ്പി​ൽ എ​ന്ന​താ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 15 ഗ്രോ​ബാ​ഗു​ക​ൾ അ​തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി തൈ​ക​ൾ, ജൈ​വ​വ​ള​ങ്ങ​ൾ, ജൈ​വ​കീ​ട​നാ​ശി​നി​ക​ൾ, വ​ള​ർ​ച്ചാ​ത്വ​ര​ക​ങ്ങ​ൾ എ​ല്ലാം അ​ട​ങ്ങു​ന്ന കി​റ്റു​ക​ൾ ഇ​തേ മാ​തൃ​ക​യി​ൽ 30,50 ഗ്രോ ​ബാ​ഗു​ക​ളു​ടെ പാ​ക്കേ​ജും ത​യാ​റാ​യി​ട്ടു​ണ്ട്. ഗ്രോ ​ബാ​ഗു​ക​ളി​ൽ നി​റ​യ്ക്കാ​ൻ മ​ണ്ണ് ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പോ​ട്ടിം​ഗ് മി​ശ്രി​ത​വും ല​ഭ്യ​മാ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ 50 മു​ത​ൽ 100 ഗ്രോ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി​ചെ​ടി​ക​ൾ അ​വ​രു​ടെ വീ​ട്ടു​മു​റ്റം, ടെ​റ​സി​ൽ സ്ഥാ​പി​ച്ചു ന​ല്കു​ന്ന​തി​നും സ​മ​ത വി​ല്ലേ​ജി​ലെ അ​ഗ്രോ​ടെ​ക്നീ​ഷ്യ​ൻ​മാ​ർ വീ​ടു​ക​ളി​ലെ​ത്തും.

പാ​ല​ക്കാ​ട്, മു​നി​സി​പ്പ​ൽ പ്ര​ദേ​ശം, മ​ല​ന്പു​ഴ, അ​ക​ത്തേ​ത്ത​റ, മു​ണ്ടൂ​ർ, പു​തു​പ്പ​രി​യാ​രം, കോ​ങ്ങാ​ട്, പ​റ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​വ​ശ്യ​മെ​ങ്കി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും സ​മ​ത​വി​ല്ലേ​ജ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​ന്പ​റു​ക​ൾ 7012246103, 8547232324, 9188043622.