സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണ് തു​റ​പ്പി​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ സ​മ​ര​വു​മാ​യി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്
Saturday, May 23, 2020 11:52 PM IST
പാ​ല​ക്കാ​ട്: അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ കോ​വി​ഡ് ബാ​ധ​യ്ക്കി​ട​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ത​സ്തി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം വൈ​കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന​ത്തെ ലാ​സ്റ്റ് ഗ്രേ​ഡ് മു​ത​ൽ, സെ​ക്ര​ട്ട​റി​യേ​റ്റ് അ​സി​സ്റ്റ​ന്‍റ് വ​രെ​യു​ള്ള റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സ​മ​രം വ്യ​ത്യ​സ്ത​മാ​യി.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് ന​വ​മാ​ധ്യ​മ​ങ്ങ​ളാ​യ ഫെ​യ്സ് ബു​ക്ക്, വാ​ട്ട്സ് ആ​പ്പി​ൾ, ഇ​ന്‍റ​ഗ്രാം, ട്വി​റ്റ​ർ എ​ന്നി​വ വ​ഴി ത​ങ്ങ​ളു​ടെ പ്ര​തി​ഷേധം സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു​സ​മ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വേ​രി​യ​സ് പി​എ​സ് സി ​റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഫെ​റ) സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ സാ​ന്പ​ത്തി​ക​നി​ല ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റു​ക​ൾ അ​ടു​ത്ത ഒ​ന്ന​ര​വ​ർ​ഷം വ​രെ കാ​ലാ​വ​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. എ​ൽ​ഡി​സി, എ​ൽ​ജി​എ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് ഓ​ഫീ​സ​ർ തു​ട​ങ്ങി കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്ന​തി​നാ​ൽ പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഡോ​ക്ട​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നീ ത​സ്തി​ക​ൾ​ഒ​ഴി​കെ ഈ ​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് മ​റ്റൊ​രു ത​സ്തി​ക​യി​ലേ​ക്കും കേ​ര​ള പി ​എ​സ് സി ​നി​യ​മ​ന ശി​പാ​ർ​ശ അ​യ​ച്ചി​ട്ടി​ല്ല. മു​ക​ളി​ൽ പ​റ​ഞ്ഞ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന റാ​ങ്ക് ലി​സ്റ്റു​ക​ൾ മാ​ത്ര​മ​ല്ല, ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള മ​റ്റു റാ​ങ്ക് ലി​സ്റ്റു​കാ​ർ​ക്കും അ​വ​രു​ടെ വി​ല​പ്പെ​ട്ട കാ​ലാ​വ​ധി​യി​ലെ ന​ല്ലൊ​രു ഭാ​ഗം നി​പ്പ, അ​ടി​ക്ക​ടി​യു​ണ്ടാ​യ ര​ണ്ടു​പ്ര​ള​യം, ഇ​പ്പോ​ൾ കൊ​റോ​ണ മൂ​ല​വും ന​ഷ്ട​ട​മാ​യി​ട്ടു​ണ്ട്. മു​ന്പൊ​രി​ക്ക​ലും വി​വി​ധ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഇ​തു​പോ​ലെ​യൊ​രു വി​ഷ​മ​ക​ര​മാ​യ സ്ഥി​തി​യു​ണ്ടാ​യി​ട്ടി​ല്ല.

ലോ​ക്ക് ഡൗ​ണ്‍​മൂ​ലം കേ​ര​ള പിഎ​സ് സി, ​വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, ത​പാ​ൽ വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​തു​കാ​ര​ണം റി​ട്ട​യ​ർ​മെ​ന്‍റ്, വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളി​ലൂ​ടെ സ്ഥാ​ന​ക്ക​യ​റ്റം​മൂ​ലം ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ഇതുമൂലം വ​ൻ​ന​ഷ്ട​മാ​ണ് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ​നി​ന്നും പ​ത്തു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ നി​യ​മ​നം മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളൂ. നി​ല​വി​ൽ റാ​ങ്ക് ലി​സ്റ്റി​ൽ​പ്പെ​ട്ട സ​പ്ലൈ​കോ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റാ​ങ്ക് ലി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു 4 മാ​സ​ത്തോ​ളം നി​യ​മ​നം ന​ട​ന്നി​ല്ല. നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റു​ക​ൾ കാ​ലാ​വ​ധി ജൂ​ണ്‍ 19 വ​രെ വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ ജൂ​ണ്‍ 30 ന് അ​വ​സാ​നി​ക്കു​ന്ന ഇ​വ​രു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​തു​മി​ല്ല. എ​ൽ​ഡി ക്ല​ർ​ക്ക് റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്ന​ത് 2018 ഏ​പ്രി​ൽ ര​ണ്ടി​നാ​ണ്. ഈ ​റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​രെ നി​യ​മി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്നു​വ​രെ നി​യ​മ​നം ന​ട​ത്തി​യ​ത് 5000 ൽ ​താ​ഴെ മാ​ത്ര​മാ​ണ്. ലാ​സ്റ്റ് ഗ്രേ​ഡ് റാ​ങ്ക് ലി​സ്റ്റ് 2018 ജൂ​ണ്‍ 30 നു ​നി​ല​വി​ൽ വ​ന്ന​താ​ണ് ര​ണ്ടു വ​ർ​ഷം കൊ​ണ്ട് റാ​ങ്ക് ലി​സ്റ്റി​ന്‍റെ 10% ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ട​റി​യേ​റ്റ് ലാ​സ്റ്റ് ഗ്രേ​ഡ് നി​യ​മ​ന​ങ്ങ​ൾ ഈ ​ലി​സ്റ്റി​ൽ നി​ന്ന് ന​ട​ക്കാ​ത്ത​തും യൂ​ണി​വേ​ഴ്സി​റ്റി ഒ​ഴി​വു​ക​ൾ റാ​ങ്ക് ലി​സ്റ്റ് വ​ഴി നി​ക​ത്താ​ത്ത​തു​മാ​ണ് ലാ​സ്റ്റ് ഗ്രേ​ഡ് നി​യ​മ​ന​ങ്ങ​ൾ കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ത്ത​ര​ത്തി​ൽ പെ​ട്ട നൂ​റു​ക്ക​ണ​ക്കി​ന് ലി​സ്റ്റി​ലു​ള്ള പ​തി​നാ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി അ​വ​ഗ​ണി​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.