വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ്
Tuesday, March 31, 2020 10:19 PM IST
ഷൊ​ർ​ണൂ​ർ: കോ​വി​ഡ് 19 വ്യാ​പ​ന​വും ലോ​ക് ഡൗ​ണും സാ​ന്പ​ത്തി​ക രം​ഗ​ത്ത് വ​രു​ത്തു​ന്ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ ഷൊ​ർ​ണൂ​ർ മു​നി​സി​പ്പ​ൽ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 30 ല​ക്ഷ​വും ന​ഗ​ര​സ​ഭ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് 50 ല​ക്ഷ​വും വി​ഭ​വ വി​ഹി​ത​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​കെ 161029714 രൂ​പ മു​ൻ ബാ​ക്കി​യും വ​ര​വ് ഉ​ൾ​പ്പെ​ടെ 36009046668 രൂ​പ ചെ​ല​വും 321294444 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.
ഭ​വ​ന​നി​ർ​മ്മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി, പ​ഠ​ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ സ്വ​യം​തൊ​ഴി​ൽ വാ​യ്പ സ​ബ്സി​ഡി​ക​ൾ എ​ന്നി​വ​യ്ക്കും വി​ഹി​ത​മു​ണ്ട്. കെ​ട്ടി​ട നി​ർ​മ്മാ​ണം ഉ​ൾ​പ്പെ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 25 ല​ക്ഷ​വും അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷ​വും വ​ക​യി​രു​ത്തി.
ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്ക​ൽ പ​ദ്ധ​തി​യ്ക്ക് 25 ല​ക്ഷം ഉ​ണ്ട്. നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് 31 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ആ​ണു​ള്ള​ത്. യോ​ഗ പ​രി​ശീ​ല​ന​ത്തി​നും പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നു​മാ​യി ഓ​രോ ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​സ്‌​സി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ന്പ്യൂ​ട്ട​ർ ന​ൽ​കു​ന്ന​തി​ന് 7.5 ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടെ സ്കോ​ള​ർ​ഷി​പ്പ്, പ​ഠ​ന​മു​റി, പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യ്ക്ക് ഘ​ട​ക പ​ദ്ധ​തി​യി​ൽ 1.10 കോ​ടി​യു​ടെ വി​ഹി​ത​മു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ആ​ർ.​സു​നു​വാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.