കാ​ഞ്ഞി​ര​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി വെ​ള്ളം മു​ട​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വം
Monday, March 23, 2020 10:29 PM IST
കാ​ഞ്ഞി​ര​പ്പു​ഴ:​ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഒ​ന്നാ​യ കാ​ഞ്ഞി​ര​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് മു​ട​ക്കം വ​രു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് .കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും കാ​ര​ണം ദി​വ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി. ഇ​പ്പോ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​യ​പ്പോ​ഴേ​ക്കും പൈ​പ്പ് പൊ​ട്ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ 2019 ൽ മാ​ത്രം കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള​ത്.​കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​ക​ൾ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത​ത് മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പ​ല​പ്പോ​ഴും കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.​ചി​റ​ക്ക​ൽ​പ്പ​ടി മു​ത​ൽ കാ​ഞ്ഞി​ര​പ്പു​ഴ വ​രെ ന​ട​ക്കു​ന്ന റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൈ​പ്പു​ക​ൾ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത ത​ന്നെ​യാ​ണ്.​പ​ഴ​യ പൈ​പ്പു​ക​ൾ ഇ​ട്ട ഭാ​ഗ​ത്തു കൂ​ടി​യാ​ണ് പു​തി​യ പൈ​പ്പു​ക​ൾ ഇ​ടു​ന്ന​ത്.​ഇ​ത് പ​ഴ​യ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.​മാ​ത്ര​മ​ല്ല പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി ജെ​സി​ബി കൊ​ണ്ടാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​മ​ത്.​ഇ​തും പൈ​പ്പ് പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞി​രം തി​യേ​റ്റ​ർ ക​വ​ല​ക്ക് സ​മീ​പ ലോ​റി റോ​ഡി​ൽ താ​ഴ്ന്നി​റ​ങ്ങി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.