ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി
Monday, March 23, 2020 10:27 PM IST
മ​ണ്ണാ​ർ​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി.​കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച ത​ട​യു​ന്ന​തി​ന് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ പ്ര​കാ​രം ഉ​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് എ​ന്ന് സം​ഘ​ട​ന​യു​ടെ പേ​ര് വെ​ക്കാ​തെ ആ​ണ് നോ​ട്ടീ​സ് പൊ​തു ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.​നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ്് ഗി​രീ​ഷ് ഗു​പ്ത,ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് വി.​വി ഷൗ​ക്ക​ത്ത​ലി,ഷി​ഹാ​ബ് കു​ന്ന​ത്ത്,പൂ​താ​നി ന​സീ​ർ ബാ​ബു,രാ​ജ​ൻ ആ​ന്പാ​ട​ത്ത്,നി​ജോ വ​ർ​ഗ്ഗീ​സ്,ക​ണ്ണ​ൻ മൈ​ലാ​ന്പാ​ടം,നൗ​ഷാ​ദ് ചേ​ലം​ഞ്ചേ​രി,ഹ​സ്‌​സി കാ​ര,ടി.​കെ ഇ​പ്പു,ഹ​ബീ​ബു​ള്ള അ​ൻ​സാ​രി,സി.​ജെ ര​മേ​ഷ്,തോ​മ​സ്‌​സ് ,ഹ​രി​ദാ​സ​ൻ ആ​റ്റ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ലും ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ം.

സ​ർ​ട്ടി​ഫി​ക്കേ​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ

പാലക്കാട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശ പ്ര​കാ​രം നോ​ർ​ക്ക റൂ​ട്ട്സി​ൽ എ​റ​ണാ​കു​ളം മേ​ഖ​ലാ ഓ​ഫീ​സി​ൽ മാ​ർ​ച്ച് 31 വ​രെ സ​ർ​ട്ടി​ഫി​ക്കേ​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ണ്ടാ​വി​ല്ലെ​ന്ന് സെ​ന്‍റ​ർ മാ​നേ​ജ​ർ അ​റി​യി​ച്ചു.