ഓ​റി​വോ​യ​ര്‍ ഫാം ​റി​സോ​ര്‍​ട്ട് ഏ​പ്രി​ലിൽ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും
Tuesday, February 25, 2020 12:38 AM IST
പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ല്‍​നി​ന്നും ആ​റു കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റു മാ​റി തെ​ക്കേ മ​ല​മ്പു​ഴ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​റി​വോ​യ​ര്‍ ഫാം ​റി​സോ​ര്‍​ട്ട് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​പി.​ഖാ​ലി​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
പാ​ല​ക്കാ​ടി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ ഒ​രു കു​തി​ച്ചു​ചാ​ട്ടം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഈ ​സം​രം​ഭം നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​ര​സാ​ധ്യ​ത​ക​ളാ​ണ് മ​ല​മ്പു​ഴ​യ്ക്കും പാ​ല​ക്കാ​ടി​നും മു​ന്നി​ല്‍ വ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. റി​സോ​ര്‍​ട്ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഫാ​മി​ല്‍​നി​ന്നാ​ണ് റി​സോ​ര്‍​ട്ടി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ അ​ധി​ക​വും നി​ര്‍​മി​ക്കു​ന്ന​ത്. ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, റ​ഷ്യ, ഗ​ള്‍​ഫ്‌​നാ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി നി​ര​വ​ധി ടൂ​ര്‍ ഗ്രൂ​പ്പു​ക​ള്‍ മ​ല​മ്പു​ഴ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​തി​ന​കം താ​ത്പ​ര്യ​പ്പെ​ട്ട് മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.
പാ​ല​ക്കാ​ടി​ന്‍റെ ക​ലാ​സാം​സ്‌​കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യം​കൂ​ടി ഈ ​പ​ദ്ധ​തി​ക്കു പി​ന്നി​ലു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കെ​എ​സ് ഐ​ഡി​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. കേ​ര​ള ഡാം ​സേ​ഫ്റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​നം​വ​കു​പ്പി​ല്‍​നി​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളോ​ടും കൂ​ടി​യാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ എ​ല്ലാ മാ​ലി​ന്യ​ങ്ങ​ളും അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ത​കു​ന്ന വ​ലി​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​നം കേ​ര​ള മ​ലി​നീ​ക​ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ലം ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം ഫാ​മി​ലും മ​റ്റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫൈ​വ് സ്റ്റാ​ൻ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 24 മു​റി​ക​ളാ​ണ് റി​സോ​ർ​ട്ടി​ൽ ഉ​ണ്ടാ​വു​ക. മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ഫി​റോ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.