കാ​ഞ്ഞി​ര​പ്പു​ഴ​യി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് എ​തി​രേ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം
Tuesday, February 18, 2020 11:17 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ചെ​ക്ക്ഡാ​മി​നോ​ടു ചേ​ര്‍​ന്നു​ള​ള അ​പ്രോ​ച്ച് റോ​ഡു​പ​ണി​ക്കാ​യി ഈ​മാ​സം ഒ​ന്നു​മു​ത​ല്‍ പ​ത്തു​വ​രെ ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ പ​ത്താം​തീ​യ​തി ക​ഴി​ഞ്ഞ് വീ​ണ്ടും പ​ത്തു​ദി​വ​സം ക​ഴി​യാ​റാ​യി​ട്ടും ഇ​തു​വ​രെ ശു​ദ്ധ​ജ​ല​വി​ത​ര​ണം തു​ട​ങ്ങാ​ത്ത​തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.
നി​ല​വി​ല്‍ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ എ​ടു​ത്ത​വ​ര്‍ കു​ടി​വെ​ള്ള​ത്തി​നു വ​ല​യു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്ര​യും​വേ​ഗം കു​ടി​വെ​ള്ള​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
മൂ​ന്നു​ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ളം​വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​വും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.