മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക​മാ​ന്ദ്യം രൂ​ക്ഷം
Tuesday, February 18, 2020 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​ഞ്ച​ര​ക്ക് വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച മ​ല​യോ​ര​മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക​മാ​ന്ദ്യം രൂ​ക്ഷ​മാ​ക്കു​ന്ന​തി​നൊ​പ്പം ചെ​റു​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്പും അ​വ​താ​ള​ത്തി​ലാ​ക്കും. ഇ​ഞ്ചി​യും ചു​ക്കി​നും ഒ​ഴി​കേ മ​റ്റെ​ല്ലാ മ​ല​ഞ്ച​ര​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും വി​ല​ത്ത​ക​ര്‍​ച്ച​യും ഉ​ത്പാ​ദ​ന​ക്കു​റ​വും ഡി​മാ​ന്‍റി​ല്ലാ​ത്ത​തു​മാ​യ സ്ഥി​തി​യാ​ണി​പ്പോ​ള്‍.

ക​ഴി​ഞ്ഞ​വ​ര്‍​ഷം കി​ലോ​യ്ക്ക് 130 രൂ​പ​യി​ല്‍​പ​രം വി​ല​യു​ണ്ടാ​യി​രു​ന്ന ഉ​ണ​ക്ക​മ​ഞ്ഞ​ളി​ന് ഇ​പ്പോ​ള്‍ നൂ​റൂ​രൂ​പ​പോ​ലും വി​ല​യി​ല്ല. ക​മ്പ​നി​ക​ള്‍, ഉ​ണ​ക്ക​മ​ഞ്ഞ​ള്‍ വ​രു​ന്ന​ത് മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​വ​ശം വ​ലി​യ​തോ​തി​ല്‍ മ​ഞ്ഞ​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

സ്‌​റ്റോ​ക്ക് കൂ​ടു​ന്ന​തി​നാ​ല്‍ നി​ല​വി​ലു​ള്ള വി​ല​യ്ക്കു​പോ​ലും ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും മ​ഞ്ഞ​ള്‍ വാ​ങ്ങാ​ന്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.

മ​ഞ്ഞ​ള്‍​വി​പ​ണി​യി​ല്‍ ഇ​ത്ര വ​ലി​യ ത​ക​ര്‍​ച്ച മു​മ്പൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ​ട​ക്ക​ഞ്ചേ​രി​യി​ല്‍​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഞ്ഞ​ള്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​യ കെ.​പി.​എ​ല്‍​ദോ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ‍ മ​ല​ഞ്ച​ര​ക്കു​ക​ളു​ടെ വി​പ​ണി​യും വി​ല​യും നി​ശ്ച​യി​ച്ചി​രു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലെ വി​പ​ണി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. വ​ലി​യ​തോ​തി​ല്‍ മ​ഞ്ഞ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ല​കു​റ​ഞ്ഞ മ​ഞ്ഞ​ളി​ന്‍റെ വ​ര​വ് കൂ​ടി​യ​തു​മാ​ണ് മ​ഞ്ഞ​ള്‍ വി​പ​ണി​ക്ക് പ്ര​ഹ​ര​മാ​കു​ന്ന​ത്.ഇ​വി​ട​ത്തെ ഉ​യ​ര്‍​ന്ന ഉ​ത്പാ​ദ​ന​ചെ​ല​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ല​ഞ്ച​ര​ക്കു​ക​ളു​ടെ ഓ​രോ വി​ള​ക​ളേ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​രും ക​ര്‍​ഷ​ക​രും പ​റ​യു​ന്നു.

ഉ​ണ​ക്ക​മ​ഞ്ഞ​ളി​ന് കി​ലോ​യ്ക്ക് 150 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യാ​ല്‍ മാ​ത്ര​മേ കൃ​ഷി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും വ​രു​മാ​ന​മു​ണ്ടാ​കൂ. അ​ത​ല്ലെ​ങ്കി​ല്‍ മ​ഞ്ഞ​ള്‍ കൃ​ഷി ഇ​ല്ലാ​താ​കും.

കു​രു​മു​ള​ക് വി​ല​യും ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​ല്പി​ക്കു​ക​യാ​ണ്. ഉ​ണ​ക്ക​കു​രു​മു​ള​കി​ന് ഇ​പ്പോ​ള്‍ മു​ന്നൂ​റു​രൂ​പ​യും അ​തി​ലും താ​ഴെ​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 360 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രു​ന്നു. ഉ​ത്പാ​ദ​ന​വും ക​ഴി​ഞ്ഞ​വ​ര്‍​ഷം കൂ​ടു​ത​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ഉ​ത്പാ​ദ​ന​ക്കു​റ​വും വി​ല​ക്കു​റ​വും ക​ര്‍​ഷ​ക​രു​ടെ ക​ട​ക്കെ​ണി​ക​ള്‍ കൂ​ട്ടും.

മ​ല​യോ​ര​കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​വ​ര്‍​ഷ​ത്തെ കു​ടും​ബ ബ​ജ​റ്റ് നി​ല​നി​ല്ക്കു​ന്ന​ത് ത​ന്നെ കു​രു​മു​ള​കി​നെ ആ​ശ്ര​യി​ച്ചാ​ണ്. മു​ള​കു​വി​ല​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് വീ​ടു​ന​വീ​ക​ര​ണ​വും മ​ക്ക​ളു​ടെ പ​ഠ​ന​വും വി​വാ​ഹ​വും ക​ര്‍​ഷ​ക​ര്‍ ക​ണ​ക്കൂ​കൂ​ട്ടു​ക.

റ​ബ​ര്‍​വി​ല​യും ആ​ശ​യ്ക്ക് വ​ക​യി​ല്ലാ​ത്ത വി​ധ​മാ​ണ് തു​ട​രു​ന്ന​ത്. 138 ല്‍ ​താ​ഴെ​യാ​ണ് റ​ബ​ര്‍​വി​ല​യും ആ​ശ​യ്ക്ക് വ​ക​യി​ല്ലാ​ത്ത വി​ധ​മാ​ണ് തു​ട​രു​ന്ന​ത്. 138-ല്‍ ​താ​ഴെ​യാ​ണ് റ​ബ​ര്‍​വി​ല. കി​ലോ​യ്ക്ക് 150 രൂ​പ​യെ​ങ്കി​ലും റ​ബ​ര്‍​വി​ല​യി​ല്ലെ​ങ്കി​ല്‍ റ​ബ​ര്‍ കൃ​ഷി​യും വ​ലി​യ ന​ഷ്ട​ങ്ങ​ളി​ലേ​ക്ക് കൂ​പ്പു​കൂ​ത്തും.

മ​ഞ്ച​ര​ക്ക് വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച മ​റ്റു ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ച്ച​വ​ടം കു​റ​ഞ്ഞ് നി​ല​നി​ല്പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. ഉ​ത്പ​ന്ന​വി​ല ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​കു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്കും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും വ​രു​ത്തി​വ​യ്ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളും കു​റ​ച്ചൊ​ന്നു​മ​ല്ല. ക​പ്പ​യ്ക്ക് ഡി​മാ​ന്റു​ണ്ടെ​ങ്കി​ലും പ​ന്നി​ശ​ല്യ​ത്തി​ല്‍ ക​പ്പ​കൃ​ഷി​യും ക​ര്‍​ഷ​ക​ന് തു​ണ​യ്ക്കു​ന്നി​ല്ല.
അ​ന​ധി​കൃ​ത

മ​ണ്ണെ​ടു​പ്പ് : ജെ​സി​ബി പി​ടി​കൂ​ടി

മ​ണ്ണാ​ര്‍​ക്കാ​ട് :അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് എ​ടു​ക്കു​ന്നു​ണ്ട് എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മ​ണ്ണാ​ര്‍​ക്കാ​ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശേ​ധ​ന ന​ട​ത്തി. ക​ല്‍​ക്ക​ണ്ടി ക​ള്ള​മ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ് ജെ​സി​ബി പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത് കൊ​ണ്ടി​രു​ന്ന ജെ​സി​ബി ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ.​ടി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സ്‌​ക്വാ​ഡി​ല്‍ ക​ള്ള​മ​ല വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, അ​നി​ല്‍​കു​മാ​ര്‍, ‍ സൈ​നു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.