ഗോ​ത്ര​സാ​ര​ഥി; ഓ​ട്ടം നി​ര്‍​ത്തേ​ണ്ടി വ​രു​മെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ള്‍
Thursday, February 13, 2020 11:23 PM IST
അ​ഗ​ളി: ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​യി​ലൂ​ടെ കാ​ര​റ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​ലേ​ക്ക് പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ത്ഥി​ക​ളെ എ​ത്തി​ക്കു​ന്ന ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ല്‍. പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍​നി​ന്നും ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജീ​പ്പു​ക​ളി​ലാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത്.
പ​ദ്ധ​തി​പ്ര​കാ​രം ഏ​ര്‍​പ്പാ​ടാ​ക്കി​യ ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. ഈ ​അ​ധ്യ​യ​ന​വ​ര്‍​ഷം തു​ട​ങ്ങി​യ​ശേ​ഷം ഒ​രു​രൂ​പ പോ​ലും പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ളും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പ​റ​ഞ്ഞു.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് എ​സ് ടി ​പ്ര​മോ​ട്ട​റും അ​ധ്യാ​പ​ക​രും പ​ല​ത​വ​ണ ഐ​ടി​ഡി​പി ഓ​ഫീ​സി​ല്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന കാ​ര​റ ഗ​വ​ണ്മെ​ന്റ് സ്‌​കൂ​ളി​ലെ 86 ശ​ത​മാ​നം​പേ​രും പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്. ക​ര​ടി​പ്പാ​റ, മു​ന്നൂ​റ്, ദു​ണ്ടൂ​ര്, ആ​ന​ഗ​ദ്ദ, ക​തി​രം​പ​തി തു​ട​ങ്ങി ഒ​മ്പ​ത് ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത് ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ്.
വാ​ഹ​ന​ങ്ങ​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന​ചെ​ല​വും അ​നു​ബ​ന്ധ ചെ​ല​വു​ക​ളും താ​ങ്ങാ​നാ​കാ​തെ വാ​ഹ​ന​ഉ​ട​മ​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ല​ഭി​ക്കാ​നു​ള്ള തു​ക എ​ത്ര​യും​വേ​ഗം ല​ഭി​ക്കാ​തെ പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ആ​കി​ല്ലെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.
അ​തേ​പോ​ലെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ ന​ല്കി​വ​ന്നി​രു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണ​വും മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്. രാ​വി​ലെ ഊ​രു​ക​ളി​ല്‍​നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ല്കു​ന്ന പ​ദ്ധ​തി​യാ​ണ് നി​ല​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​ഭാ​ത​ഭ​ക്ഷ​ണം നി​ല​ച്ച​തോ​ടെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍ ക്ലാ​സി​ലും സ്‌​കൂ​ള്‍ പ​രി​സ​ര​ത്തും ത​ല​ക​റ​ങ്ങി വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും അ​ധ്യാ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
എ​ന്നാ​ല്‍ ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​യി​ലെ ബി​ല്ലു​ക​ള്‍ കൃ​ത്യ​മാ​യി ക്ലെ​യിം ചെ​യ്ത​വ​ര്‍​ക്ക് തു​ക ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഐ​ടി​ഡി​പി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​മൂ​ലം ബി​ല്ലു​ക​ള്‍ മാ​റാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും കാ​ര​റ സ്‌​കൂ​ളി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്നും അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ വാ​ണി ദാ​സ് പ​റ​ഞ്ഞു.