മ​ച്ചാ​ട് മാ​മാ​ങ്കം 18ന്; ​ഇ​ന്നു കാ​വ് കൂ​റ​യി​ട​ൽ
Thursday, February 13, 2020 12:44 AM IST
വ​ട​ക്കാ​ഞ്ചേ​രി: ആ​ചാ​ര്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ സ​മ്മോ​ഹ​ന നി​മി​ഷ​ങ്ങ​ൾ ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന മ​ച്ചാ​ട് മാ​മാ​ങ്ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള കാ​വ് കൂ​റ​യി​ട​ൽ ഇ​ന്നു രാ​വി​ലെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ തെ​ക്കും​ക​ര വി​ഭാ​ഗ​മാ​ണു മാ​മാ​ങ്ക ന​ട​ത്തി​പ്പു​കാ​ർ.
കു​തി​രാ​ര​വ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ തെ​ക്കും​ക​ര ദേ​ശ​ത്തു നി​ന്നു കൊ​ണ്ടു​വ​ന്ന പ​ച്ച​മു​ള​ക​ൾ ക്ഷേ​ത്രം വ​ലം​വ​ച്ച് കൂ​ത്തു​മാ​ട​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്ത് എ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണു ദേ​ശ​ത്തെ ത​ച്ച​ൻ ആ​ശാ​രി കു​റ​യി​ട​ലി​നു വേ​ണ്ടി​യു​ള്ള ത​ട്ടു​ക​ൾ നി​ർ​മി​ക്കു​ക. ത​ട്ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന തെ​ച്ചി, തു​ള​സി​യി​ല, പൂ​മാ​ല​ക​ളും പ്ര​സാ​ദ​വും ക​ള​ഭ​വും അ​തി​ൽ ചാ​ർ​ത്തും. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ലെ ആ​ലി​ൽ നി​ന്ന് പ​റി​ച്ച ആ​ലി​ല, മാ​വി​ല, കു​രു​ത്തോ​ല എ​ന്നി​വ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച​തി​നു ശേ​ഷ​മാ​ണു കൂ​ത്തു​മാ​ട​ത്തി​നു സ​മീ​പം കൂ​റ​യി​ട​ൽ ന​ട​ക്കു​ക.
14നാ​ണ് മാ​മാ​ങ്ക പ​റ​പ്പു​റ​പ്പാ​ട്. 18നാ​ണ് മ​ച്ചാ​ട് മാ​മാ​ങ്കം. മ​ണ​ലി​ത്ത​റ, ക​രു​മ​ത്ര, വി​രു​പ്പാ​ക്ക, മം​ഗ​ലം, പാ​ർ​ളി​ക്കാ​ട് എ​ന്നി ദേ​ശ​ങ്ങ​ളാ​ണു പൊ​യ് കു​തി​ര​ക​ളു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തി മാ​മാ​ങ്ക​ത്തി​നു പ​ങ്കാ​ളി​ക​ളാ​കു​ക. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ മാ​മാ​ങ്ക​ത്തി​നു സ്ഥി​രം കൊ​ണ്ടു​വ​രാ​റു​ള്ള ര​ണ്ടു കു​തി​ര​ക​ൾ​ക്കു പു​റ​മെ മൂ​ന്നു കു​തി​ര​ക​ളെ​യാ​ണ് മ​ണ​ലി​ത്ത​റ ദേ​ശം ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ക. ഇ​തോ​ടെ മാ​മാ​ങ്ക​ത്തി​ന് 10 കു​തി​ര എ​ന്നു​ള്ള​ത് 11 ആ​യി മാ​റും. മാ​മാ​ങ്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ഏ​ഴു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഒ​രു​കോ​ടി രൂ​പ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ര​ഘു പാ​ലി​ശേ​രി, സെ​ക്ര​ട്ട​റി പി.​എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ട്ര​ഷ​റ​ർ കെ.​എ​ൽ. രാ​ജ​ൻ, ച​ന്ദ്ര​ദാ​സ​ൻ ക​ല്ലി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.