അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ലൈ​ഫ് മി​ഷ​ൻ കു​ടും​ബ​സം​ഗ​മം, അ​ദാ​ല​ത്ത്
Friday, January 24, 2020 12:37 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കാ​ളി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള മൂ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 4119 വീ​ടു​ക​ളാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, കു​ടും​ബ​ശ്രീ, ഐ​ടി വ​കു​പ്പ്, ഫി​ഷ​റീ​സ്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി, വ്യ​വ​സാ​യ​വ​കു​പ്പ്, പ​ട്ടി​ക​ജാ​തി- വ​ർ​ഗ വ​കു​പ്പ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഗ്രാ​മ​വി​ക​സ​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​വും അ​ദാ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച വ​കു​പ്പി​നു​ള്ള പു​ര​സ്കാ​രം ഐ​ടി​ഡി​പി​ക്കും കൂ​ടു​ത​ൽ വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം അ​ഗ​ളി പ​ഞ്ചാ​യ​ത്തും അ​ട്ട​പ്പാ​ടി​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ഇ​ഒ​മാ​ർ​ക്കും പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ശ​ങ്ക​ര​ൻ, ഐ​ടി​ഡി​പി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വാ​ണി​ദാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​സം​ഗി​ച്ചു.