കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി ​മ​രി​ച്ചു
Friday, January 24, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു.​കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​വം​പാ​ടം കാ​ടം​കോ​ട് ശ​ങ്ക​ര​ൻ മ​ക​ൾ ക​മ​ല​മാ(52)​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടു​കൂ​ടി തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ ക​മ​ലം ജോ​ലി​ക്കി​ടെ കാ​ൽ തെ​ന്നി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ഷി​ജു, ബി​ജു, വി​നു. മ​രു​മ​ക്ക​ൾ: മോ​നി​ഷ, അ​നീ​ഷ.