കാ​ർ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി
Tuesday, November 19, 2019 11:34 PM IST
കോ​യ​ന്പ​ത്തൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും കാ​ർ മോ​ഷ​ണം പ​തി​വാ​ക്കി​യ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​ന്നൈ വ്യാ​സ​ർ​പാ​ടി മു​ല്ലൈ അ​വ​ന്യു പ​ര​മേ​ശ്വ​ര​നാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.

പാ​പ്പം​പ​ട്ടി പി​രി​വ് സെ​ൽ​വ​രാ​ജ​പു​രം അ​ണ്ണാ​മ​ലൈ​യു​ടെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ത​ങ്ക​രാ​ജ്, എ​സ്.​ഐ​മാ​രാ​യ പാ​ണ്ഡ്യ​രാ​ജ്, ഇ​ബ്രാ​ഹിം സു​ൽ​ത്താ​ൻ, ബാ​ല​മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ങ്കേ​യ​പ്പാ​ള​യം ബ​സ് സ്റ്റോ​പ്പി​ന​രി​കി​ൽ​നി​ന്നാ​ണ് പ​ര​മേ​ശ്വ​ര​നെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ൾ ചെ​ന്നൈ, ഈ​റോ​ഡ്, ട്രി​ച്ചി, ത​ഞ്ചാ​വൂ​ർ, ക​രൂ​ർ, ട്രി​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും, കേ​ര​ളം, ക​ർ​ണാ​ട​ക, ആ​ന്ധ്രാ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി കാ​ർ മോ​ഷ്ടി​ച്ചി​രു​ന്നു.