ദേ​ശീ​യ​പാ​ത റോ​ഡി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ദി​നം
Monday, November 18, 2019 11:02 PM IST
ക​ല്ല​ടി​ക്കോ​ട്: സേ​വ​ന​സം​ഘ​മാ​യ ടീം ​ത​ച്ച​ന്പാ​റ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ സ​ർ​വീ​സാ​യ ക​നി​വ് 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സും ചേ​ർ​ന്ന് ത​ച്ച​ന്പാ​റ​യി​ൽ ന​ട​ത്തി​യ ഓ​ർ​മ​ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​യി.
ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​വം​ബ​റി​ലെ മൂ​ന്നാം ഞാ​യ​റാ​ഴ്ച റോ​ഡി​ൽ പൊ​ലി​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു അ​നേ​കം ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ ത​ച്ച​ന്പാ​റ സ്കൂ​ൾ ജം​ഗ്ഷ​നി​ൽ പ​രി​പാ​ടി ന​ട​ത്തി​യ​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രും അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ഉ​റ്റ​വ​രും ഒ​ത്തു​ചേ​ർ​ന്നു.
ഡോ. ​സു​നി​ൽ രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പാ​ല​ക്കാ​ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ബൈ​ദു​ള്ള എ​ട​യ്ക്ക​ൽ, മ​ണ്ണ​യ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, കെ.​ഹ​രി​ദാ​സ​ൻ മാ​സ്റ്റ​ർ, ഭാ​സ്ക​ര​ൻ ത​ച്ച​ന്പാ​റ, ഷം​സു​ദീ​ൻ തേ​ക്ക​ത്ത്, നാ​സ​ർ അ​ത്താ​പ്പ, നീ​ല​വേ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​പ​ക​ട ബോ​ധ​വ​ത്ക​ര​ണ ഏ​കാ​ങ്ക തെ​രു​വു​നാ​ട​കം വി​ഘ്നേ​ഷ് ചൂ​രി​യോ​ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച നാ​ദി​യ ന​സ്രി​നും പി​താ​വ് അ​ബ്ദു​സ​ലാ​മി​ന്‍റെ​യും ഉ​ണ​ർ​ത്തു​ഗാ​ന​ങ്ങ​ളു​മു​ണ്ടാ​യി.
ത​ച്ച​ന്പാ​റ​യു​ടെ ചി​ത്ര​കാ​രന്മാരാ​യ കൃ​ഷ്ണ​ദാ​സ് ത​ച്ച​ന്പാ​റ, ര​തീ​ഷ് ത​ച്ച​ന്പാ​റ, ഡെ​റാ​ഡൂ​ണി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ, ടീം ​ത​ച്ച​ന്പാ​റ​യു​ടെ ലോ​ഗോ ത​യാ​റാ​ക്കി​യ യു.​വൈ​ശാ​ഖ്, അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ എ​പ്പോ​ഴും ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​മീ​ർ നി​ലാ​ല എ​ന്നി​വ​രെ ആ​ദ​രി​ച്ചു.