അ​ട്ട​പ്പാ​ടി ഗോ​ട്ട് ഫാം ​സോ​ളാ​ർ വൈ​ദ്യു​ത പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 18, 2019 11:01 PM IST
അഗളി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി വ​ക​യി​രു​ത്തി ന​ട​പ്പാ​ക്കു​ന്ന അ​ട്ട​പ്പാ​ടി ഗോ​ട്ട്ഫാം മെ​ഗാ​വാ​ട്ട് സോ​ളാ​ർ വൈ​ദ്യു​ത​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11 ന് ​അ​ട്ട​പ്പാ​ടി ഗോ​ട്ട് ഫാം ​പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ര​മെ​ഗാ​വാ​ട്ടി​ല​ധി​കം വൈ​ദ്യു​തി ഉ​ത്പാ​ദ​നം വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​റു​മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ മൂ​ന്ന് കോ​ടി ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.
പ​രി​പാ​ടി​യി​ൽ കെഎസ്ഇ​ബി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എ​ൽ.​ക​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.