മം​ഗ​ലം​പാ​ലം സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡി​ൽ പാ​താ​ള​ക്കു​ഴി​ക​ൾ
Monday, November 18, 2019 11:01 PM IST
വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​പ​ര​ന്പ​ര​ക​ൾ തു​ട​രു​ന്ന ദേ​ശീ​യ​പാ​ത മം​ഗ​ലം​പാ​ല​ത്തി​ന​ടു​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള​ബൈ​പാ​സ് റോ​ഡി​ൽ പാ​താ​ള​ക്കു​ഴി​ക​ൾ. എ​ണ്ണം വ​യ്ക്കാ​വു​ന്ന നാ​ലു ഭീ​മ​ൻ കു​ഴി​ക​ൾ ഇ​വി​ടെ​യു​ണ്ട്. ഈ ​കു​ഴി​ക​ളി​ൽ ഇ​റ​ങ്ങി​ക്ക​യ​റ​ണ​മെ​ങ്കി​ൽ എ​ളു​പ്പ​മ​ല്ല.
ഇ​തി​നാ​ൽ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ബ​സു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ട്രാ​ഫി​ക് തെ​റ്റി​ച്ച് മ​റു​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന​തും.
കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി പോ​കാ​ൻ ഇ​വി​ടെ മ​റ്റൊ​രു മ​ണ്‍​റോ​ഡും രൂ​പം​കൊ​ണ്ടി​ട്ടു​ണ്ട്.
കു​ഴി​ക​ളി​ൽ ചാ​ടി ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. സി​ഗ്ന​ൽ ജം​ഗ്്ഷ​നി​ൽ മ​തി​യാ​യ വെ​ളി​ച്ച​മി​ല്ലാ​ത്ത​തും തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ല്ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തും അ​പ​ക​ട​പ​ര​ന്പ​ര​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
നാ​ലു​വ​രി​പ്പാ​ത ക​മ്മീ​ഷ​ൻ ചെ​യ്ത​തു​മു​ത​ൽ തു​ട​ങ്ങി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും പ​രി​ഹാ​ര​മി​ല്ല.
ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ളും റോ​ഡ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.