പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Saturday, November 16, 2019 12:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പൊ​ന്പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ പ​ള്ളി​പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ.​തോ​മ​സ് ജോ​ർ​ജ് കാ​ർ​മി​ക​നാ​യി, വി​ശു​ദ്ധ കു​ർ​ബാ​ന​യു​മു​ണ്ടാ​യി. ഇ​ന്ന​ലേ ഭ​വ​ന​ങ്ങ​ളി​ൽ ആ​ദ്യ​ഫ​ല​ശേ​ഖ​ര​ണം ന​ട​ത്തി.
ഇ​ന്നു​വൈ​കു​ന്നേ​രം 5.30ന് ​പാ​ഴ്സ​നേ​ജ് കു​ർ​ബാ​ന, 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, 7.15ന് ​വ​ച​ന​ശു​ശ്രൂ​ഷ, 7.45ന് ​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ കു​രി​ശി​ങ്ക​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.30 ന് ​സ്നേ​ഹ​വി​രു​ന്ന്. 17ന് ​രാ​വി​ലെ 7.45ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും 8.45 ന് ​മൂ​ന്നിന്മേൽ കു​ർ​ബാ​ന​യു​മു​ണ്ടാ​യി​രി​ക്കും.
10ന് ​പെ​രു​ന്നാ​ൾ സ​ന്ദേ​ശ​വും 10.30ന് ​പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ട്ര​സ്റ്റി ജോ​ണ്‍​സ​ണ്‍ കു​റ്റി​ക്ക​ൽ, സെ​ക്ര​ട്ട​റി എ​ബി ആ​നി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി​യു​ടെ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ഹി​യോ​ൻ അ​ഗ്്നി​ജ്വാ​ല മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30ന് ​തു​ട​ങ്ങി 3.30ന് ​സ​മാ​പി​ക്കും.
വ​ച​ന​പ്ര​ഘോ​ഷ​ണം, ഗാ​ന​ശു​ശ്രൂ​ഷ, ജ​പ​മാ​ല, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ക​രു​ണ​യു​ടെ ജ​പ​മാ​ല, കു​ട്ടി​ക​ൾ​ക്കും യു​വ​തി​യു​വാ​ക്ക​ൾ​ക്കും​വേ​ണ്ടി പ്ര​ത്യേ​ക ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.
ഫാ. ​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര (സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി) ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.