മ​ണ്ണാ​ർ​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ൻ യാ​ഥാ​ർ​ഥ്യ​മാ​കുന്നു
Friday, October 11, 2019 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ എ​ല്ലാ ഓ​ഫീ​സു​ക​ളും ഒ​രു കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ധ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട്ട് വൈ​ദ്യു​തി​ഭ​വ​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. ഇ​തി​നാ​വ​ശ്യ​മാ​യി സ്ഥ​ലം കെഎസ് ഇ​ബി​യു​ടെ മ​ണ്ണാ​ർ​ക്കാ​ട് 110 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ കെഎസ്ഇ​ബി ട്രാ​ൻ​സ്മി​ഷ​ൻ വ​കു​പ്പ് മ​ണ്ണാ​ർ​ക്കാ​ട്ടെ കെ.​എ​സ്.​ഇ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഡി​വി​ഷ​ന് കൈ​മാ​റി.
ഇ​രു​പ​തു സെ​ൻ​റ് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ട്രാ​ൻ​സ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​കെ.​രാ​ജീ​വ് മ​ണ്ണാ​ർ​ക്കാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡോ.​പി.​രാ​ജ​നാ​ണ് കൈ​മാ​റി​യ​ത്. പ​ത്തു​സെ​ൻ​റ് സ്ഥ​ല​വും കൂ​ടി ഇ​തി​നാ​യി വീ​ണ്ടും അ​നു​വ​ദി​ച്ചു കി​ട്ടു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വൈ​ദ്യു​തി​ഭ​വ​ൻ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് 110 കെ​വി സ​ബ് സ്റ്റേ​ഷ​ൻ 220 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ന​ട​പ​ടി​യും തു​ട​ങ്ങി​യ​താ​യി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഡോ. ​പി.​രാ​ജ​ൻ പ​റ​ഞ്ഞു.
ഇ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ വേ​ന​ൽ​ക്കാ​ല​ത്തെ വൈ​ദ്യു​ത ത​ട​സ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.