പി​.കെ ദാ​സി​ൽ വേ​ൾ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ
Friday, October 11, 2019 12:43 AM IST
വാ​ണി​യം​കു​ളം: വേ​ൾ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ​യു​ടെ ഭാ​ഗ​മാ​യി പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധം എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ന്നു. പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഡോ. ​ആ​ർ.​സി. കൃ​ഷ്ണ​കു​മാ​ർ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന മാ​ന​സി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ചും സൈ​ക്യാ​ട്രി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​വി​നു പ്ര​സാ​ദ് ക്ലാ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് എം.​മ​നോ​ഹ​ര​ൻ, ഡോ. ​അ​ല​വി, ഡോ. ​സു​ഗ​ത​ൻ, എം. ​ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നാം​വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​രു​ക്കി​യ സ്കി​റ്റും നാ​ലാം​വ​ർ​ഷ ഫാ​ർ​മ​സി, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച മൈ​മും അ​ര​ങ്ങേ​റി. ശി​ല്പ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന പോ​സ്റ്റ​ർ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നി​ഖി​ല ആ​ൻ​ഡ് ടീം ​ഒ​ന്നാം​സ്ഥാ​ന​വും ജ​യ​രാ​ജ​ൻ ആ​ൻ​ഡ് ടീ​മും ശ​കു​ന്ത​ള ആ​ൻ​ഡ് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.