ഭീ​മ​ൻ കാ​ട്ടു​മ​ര​ങ്ങ​ൾ​പോ​ലെ കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​യ്ക്ക​ൽ ​ക​ട​വി​ൽ റ​ബ​ർ​മ​ര​ങ്ങ​ൾ
Wednesday, September 18, 2019 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി: ഭീ​മ​ൻ കാ​ട്ടു​മ​ര​ങ്ങ​ൾ​പോ​ലെ​യാ​ണ് കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​യ്ക്ക​ൽ​ക​ട​വി​ലെ റ​ബ​ർ​മ​ര​ങ്ങ​ൾ. നൂ​റു​മു​ത​ൽ നൂ​റ്റ​ന്പ​തും അ​തി​ൽ കൂ​ടു​ത​ലും ഇ​ഞ്ച് വ​ണ്ണ​മു​ള്ള റ​ബ​ർ​മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ വ​ള​രു​ന്ന​ത്. ദി​വ​സം നാ​ലു​ലി​റ്റ​ർ പാ​ൽ ല​ഭി​ക്കു​ന്ന റ​ബ​ർ രാ​ജാ​ക്ക·ാ​ർ. മു​റി​ച്ചു​വി​റ്റാ​ൽ ര​ണ്ടു ട​ണ്ണി​ൽ കു​റ​യാ​ത്ത ത​ടി മാ​ത്ര​മു​ണ്ടാ​കും.

കൊ​ന്ന​യ്ക്ക​ൽ​ക​ട​വി​ൽ പാ​ല​ക്കു​ഴി​യി​ൽ​നി​ന്നു​ള്ള തി​ണ്ടി​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ പ​തി​നാ​ലാം ബ്ലോ​ക്കി​ൽ ഏ​റ​ത്ത് ജോ​ർ​ജി​ന്‍റെ തോ​ട്ട​ത്തി​ലും കൊ​ന്ന​യ്ക്ക​ൽ​ക​ട​വ് മേ​ലെ​മ​ല​പ്പാ​റ ആ​ർ.​ചാ​മി​യു​ടെ തോ​ട്ട​ത്തി​ലു​മാ​ണ് ഈ ​റ​ബ​ർ വൃ​ക്ഷ​മു​ത്ത​ശി​മാ​രു​ള്ള​ത്. പ​ഴ​യ​കാ​ല​ത്തെ 235 ഇ​നം റ​ബ​റാ​ണി​ത്. പ​ട്ട​മ​ര​പ്പി​ല്ല, ഉ​ണ​ക്കി​നെ പ്ര​തി​രോ​ധി​ക്കും. ന​ല്ല​വ​ണ്ണം, സ​മൃ​ദ്ധ​മാ​യ പാ​ൽ തു​ട​ങ്ങി​യ ഇ​നം ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. 105 ഇ​നം​പോ​ലെ ടാ​പ്പിം​ഗി​ന്‍റെ തു​ട​ക്ക​കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ 235ന് ​പ​ട്ട​ക​നം ഉ​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് ഒ​രു ന്യൂ​ന​ത.

മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഈ​യി​ന​ത്തി​ല്ലെ​ന്ന് റ​ബ​ർ ക​ർ​ഷ​ക​നാ​യ ബെ​ന്നി പ​റ​യു​ന്നു. മ​റ്റു പു​തി​യ ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​പ്പോ​ൾ 235 ഇ​നം അ​പൂ​ർ​വ​മാ​യി കൊ​ന്ന​ക്ക​ൽ​ക​ട​വു​പോ​ലെ അ​പൂ​ർ​വം പ്ര​ദേ​ശ​ത്ത് മാ​ത്ര​മേ ഇ​ത്ത​രം ഭീ​മ​ൻ റ​ബ​ർ​മ​ര​ങ്ങ​ൾ ഇ​പ്പോ​ൾ കാ​ണാ​നാ​കൂ. നേ​ഴ്സ​റി​ക​ളി​ലും ഈ​യി​നം തൈ ​കി​ട്ടാ​നി​ല്ല.