മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യിൽ ജില്ലയിൽ നിന്ന് ഇ​തു​വ​രെ 5,83000 രൂ​പ
Sunday, August 18, 2019 10:40 PM IST
പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ക​ള​ക്ട​റേ​റ്റ് വ​ഴി ഇ​തു​വ​രെ ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 583000 . വെ​സ്റ്റേ​ണ്‍ ഇ​ന്ത്യ കി​ൻ​ഫ്ര ലി​മി​റ്റ​ഡ് ക​ഞ്ചി​ക്കോ​ട് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​ടെ 5 ല​ക്ഷം, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി സ​ച്ചി​ൻ ഖാ​ലി​ദ് 60,000 രൂ​പ, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി രാ​ജ​ൻ 500 , ചി​റ്റൂ​ർ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്. പ്രി​ൻ​സി​പ്പ​ൽ 4000 , സി​വി​ൽ സ​പ്ലൈ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പാ​ല​ക്കാ​ട് 5000 , പു​ത്തൂ​ർ സ്വ​ദേ​ശി കെ. ​കെ.​സു​ശീ​ല 5000, ക​ഞ്ചി​ക്കോ​ട് നേ​താ​ജി ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ 5500, മു​ണ്ടൂ​ർ ച​ക്കം​കു​ളം സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ 3000 എ​ന്നി​വ​രാ​ണ് സം​ഭാ​ന ന​ൽ​കി​യി​ട്ടു​ള്ള​ത്.