സാം​സ്കാ​രി​ക വ​കു​പ്പ് ക​ലാ​കാ​രന്മാ​രെ​ത്തി
Saturday, August 17, 2019 11:09 PM IST
ആ​ല​ത്തൂ​ർ: മ​ഴ​ക്കെ​ടു​തി​യു​ടെ ഭീ​തി​പ​ര​ത്തി​യ കു​രു​ന്നു ചി​ന്ത​ക​ളി​ൽ ക​ല​യു​ടെ കേ​ളി​കൊ​ട്ടു​ണ​ർ​ത്തി സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ക​ലാ​കാ​രന്മാ​രെ​ത്തി. സാം​സ്കാ​രി​ക വ​കു​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വ​ജ്ര​ജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ലാ​കാ​രന്മാ​ർ കു​നി​ശേ​രി ക​ണ്ണം​പു​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലും കു​നി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലും എ​ത്തി​യ​ത്. മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, മി​ഴാ​വ് എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​ത്തി​ലൂ​ടെ കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ച ക​ലാ​കാ​ര·ാ​ർ കു​രു​ന്നു​ക​ളെ പ്ര​ള​യ​ചി​ന്ത​യി​ൽ​നി​ന്നും ക​ലാ​ലോ​ക​ത്തി​ലേ​ക്കെ​ത്തി​ച്ചു പ​ദ്ധ​തി ബ്ലോ​ക്ക് ക​ണ്‍​വീ​ന​ർ ക​ലാ​മ​ണ്ഡ​ലം അ​ബി ജോ​ഷ്, ക​ലാ​മ​ണ്ഡ​ലം മോ​ഹ​ൻ​ദാ​സ്, ക​ലാ​മ​ണ്ഡ​ലം രേ​ഷ്മ എ​ന്നി​വ​ർ ക​ലാ​സ്വാ​ദ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി