കാറ്റും മഴയും: ഒ​ന്ന​ര​ക്കോ​ടിയുടെ കൃഷിനാശം
Wednesday, July 17, 2019 12:24 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഷ്ടം ഒ​ന്ന​ര​ക്കോ​ടി​യു​ടെ കാ​ർ​ഷി​ക ന​ഷ്ടം. കൃ​ഷി​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​വ​ര ക​ണ​ക്ക് പ​ട്ടി​ക​യി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. കാ​റ്റി​ലും മ​ഴ​യി​ലും കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റെ ന​ഷ്ട​മു​ണ്ടാ​യ​ത്. വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​ച്ച​ത്. പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ളും ആ​യി​ര​ത്തി​ലേ​റെ തെ​ങ്ങു​ക​ളും ന​ശി​ച്ചു.

വി​ള​ക​ൾ ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് കൃ​ഷി​ഭ​വ​നി​ലേ​ക്കു അ​പേ​ക്ഷ ന​ല്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ. അ​പേ​ക്ഷ സ്വീ​ക​രി​ച്ചെ​ങ്കി​ലും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ല. കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ കൃ​ഷി​ഭ​വ​നു​ക​ളി​ൽ അ​ഞ്ഞൂ​റി​ലേ​റെ അ​പ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​വ​യെ​ല്ലാം കൃ​ഷി ഓ​ഫീ​സി​ൽ​നി​ന്നു മെ​യി​ൻ ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി തു​ട​ങ്ങി​യി​ല്ല. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​ചെ​യ്ത വാ​ഴ​ക​ളാ​ണ് കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ന​ശി​ച്ച​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് മി​ക്ക​വ​രും കൃ​ഷി​ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. നി​ല​വി​ൽ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലേ​ക്ക് വീ​ഴു​ക​യാ​ണ്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു കൃ​ഷി​ചെ​യ്ത വാ​ഴ​ക​ളും മ​റ്റു​മാ​ണ് കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​മൂ​ലം മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് കൃ​ഷി​ക​ൾ ഉ​പേ​ക്ഷി​ച്ച​ത്. ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.