തീ​വ്ര​വാ​ദ​ബ​ന്ധം: മൂ​ന്നു വീ​ടുകളിൽ പോ​ലീ​സ് റെ​യ്ഡ്
Tuesday, July 16, 2019 12:47 AM IST
കോ​യ​ന്പ​ത്തൂ​ർ: നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്നു യു​വാ​ക്ക​ളു​ടെ വീ​ട്ടി​ൽ സി​റ്റി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ക​രു​ന്പു​ക​ടൈ ഓ​ട്ടോ​ഫൈ​സ​ൽ, ഉ​ക്ക​ടം ജി​എം​ന​ഗ​ർ സ​ദ്ദാം​ഹു​സൈ​ൻ, പീ​ള​മേ​ട് മു​ഹ​മ്മ​ദ് ഫു​ർ​ഖാ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് സി​റ്റി പോ​ലീ​സ് മൂ​ന്നു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
നി​രോ​ധി​ത മു​സ്ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​മൂ​ലം ബ​ന്ധം പു​ല​ർ​ത്തു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ദ്ദാം​ഹു​സൈ​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍, ര​ണ്ട് സിം ​കാ​ർ​ഡു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.