ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 16, 2019 12:45 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ക​ർ​ക്കാ​യി ന​ട​ത്തി​യ ബേ​സി​ക് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് നി​ല​വി​ള​ക്കു​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തു​വി​നെ മ​റ്റു​ള്ള​വ​ർ​ക്കു പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യെ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഓ​രോ വി​ശ്വാ​സ പ​രി​ശീ​ല​ക​ർ​ക്കു​ള്ള​തെ​ന്നും വി​ശ്വാ​സ പ​രി​ശീ​ല​നം വി​ളി​യും ദൗ​ത്യ​വു​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വ​ട്ട​വും ജോ​ബി ജോ​ണ്‍ മൂ​ല​യി​ലും ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി. 12ന് ​വൈ​കു​ന്നേ​രം തു​ട​ങ്ങി​യ ബേ​സി​ക് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് 14ന് ​സ​മാ​പി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.