പാ​ല​ക്കാ​ട് ടൗ​ണ്‍ മേ​ൽ​പാ​ല​ത്തി​ലെ സി​ഗ്ന​ൽ അ​വ​താ​ള​ത്തി​ൽ
Sunday, July 14, 2019 10:19 PM IST
പാ​ല​ക്കാ​ട്: ടൗ​ണ്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മേ​ൽ​പാ​ല​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​മു​ള്ള സോ​ളാ​ർ സി​ഗ്ന​ൽ അ​വ​താ​ള​ത്തി​ൽ. പാ​ലം വ​ന്ന​പ്പോ​ൾ റോ​ഡ്സ് ആ​ന്‍റ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള (ആ​ർ.​ബി.​ഡി.​സി.​കെ ) സ്ഥാ​പി​ച്ച സോ​ളാ​ർ സി​ഗ്ന​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. ഒ​രു​ഭാ​ഗ​ത്തേ​ക്ക് ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന സി​ഗ്ന​ൽ വീ​ഴാ​തി​രി​ക്കാ​നാ​യി ക​യ​ർ​കൊ​ണ്ട് കെ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന സി​ഗ്ന​ൽ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​വി​ടെ​നി​ന്ന് നീ​ക്കം ചെ​യ്യാ​നോ ശ​രി​യാ​ക്കാ​നോ ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സി​ഗ്ന​ൽ സ്ഥാ​പി​ച്ച​തി​ന് ശേ​ഷം മാ​സ​ങ്ങ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ച്ചു​ള്ളൂ. തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കാ​ത്ത​തു​മൂ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ മേ​ൽ​പാ​ല​ത്തി​ൽ ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം രാ​ത്രി ഏ​ഴു ക​ഴി​ഞ്ഞാ​ൽ ഇ​രു​ട്ട് കാ​ര​ണം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും സ​ഞ്ച​രി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. റോ​ഡി​ലെ കു​ഴി​ക​ളി​ലും കു​ണ്ടു​ക​ളി​ലും പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വ​ള​രെ ശ്ര​ദ്ധി​ച്ചു​വേ​ണം യാ​ത്ര​ചെ​യ്യാ​ൻ. അ​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. ന​ഗ​ര​സ​ഭ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. വീ​ഴാ​റാ​യ സി​ഗ്ന​ൽ ഉ​ട​ൻ മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​ത്തി​ലെ വാ​ർ​ഡു​ക​ളി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. വാ​ർ​ഡു​ക​ളി​ൽ 35 വാ​ട്ടും പ്ര​ധാ​ന റോ​ഡു​ക​ളി​ൽ 50 വാ​ട്ടി​ന്‍റെ​യും വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​ർ​ട്ട് റോ​ഡ്, ജി ​ബി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.